ബെംഗളൂരുവിൽ അഡാപ്റ്റീവ് സിഗ്നൽ ലൈറ്റുകൾ ഉടൻ സ്ഥാപിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ തിരക്കേറിയ ജംഗ്ഷനുകൾ ഒഴിവാക്കി ആംബുലൻസുകളെ സുഗമമായി സഞ്ചരിക്കാൻ സഹായിക്കുന്ന അഡാപ്റ്റീവ് സിഗ്നൽ ലൈറ്റുകൾ ഉടൻ സ്ഥാപിക്കുമെന്ന് സ്‌പെഷ്യൽ പോലീസ് കമ്മീഷണർ (ട്രാഫിക്) എം.എ.സലീം. ലൈറ്റുകൾ വാങ്ങാൻ ബെംഗളൂരു ട്രാഫിക് പോലീസിന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

സെൻസറുകളുടെ സഹായത്തോടെ, ആംബുലൻസുകൾക്ക് 200 മീറ്റർ അകലെ നിന്ന് മുൻപിലുള്ള വാഹനം കണ്ടെത്തുന്നതിനുള്ള സിഗ്നലുകൾ ഇത് വഴി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതിയുമായി മുന്നോട്ടുപോകാൻ ട്രാഫിക് പോലീസിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനു ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ കർണാടക റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനോട് (കെആർഡിസിഎൽ) ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എ.സലീം അറിയിച്ചു.

നഗരത്തിലുടനീളം മൊത്തം 163 ട്രാഫിക് സിഗ്നൽ ലൈറ്റുകൾ നാലോ അഞ്ചോ മാസത്തിനുള്ളിൽ എമർജൻസി വെഹിക്കിൾ സെൻസറുകൾ ഉപയോഗിച്ച് സ്ഥാപിക്കും. ആംബുലൻസുകൾ ട്രാഫിക് സിഗ്നലുകളിലെ തിരക്കിൽ പെടരുതെന്ന ലക്ഷ്യമാണ് പദ്ധതി മുൻപോട്ട് വെക്കുന്നത്. മുൻപിലുള്ള വാഹനങ്ങളെ തിരിച്ചറിയാൻ സാധിച്ചാൽ ബദൽ റൂട്ടുകൾ കണ്ടെത്താൻ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

ഇത് ‘ബി ട്രാക്ക്’ പദ്ധതിയുടെ ഭാഗമാണ്. ഇത് പ്രകാരം സിഗ്നൽ ലൈറ്റുകൾ നവീകരിക്കുന്നതിനുള്ള ഉപകരണങ്ങൾ കെആർഡിസിഎൽ വാങ്ങുന്നുണ്ട്. ആംബുലൻസുകൾക്ക് മുൻപിലുള്ള വാഹനങ്ങളുടെ സിഗ്നൽ നൽകുന്നതിന് പുറമെ ഇത്തരം ലൈറ്റുകൾ വഴി ആംബുലൻസിന്റെ സെൻസർ കണ്ടെത്താൻ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും സഹായിക്കും.

2015-ൽ ബെംഗളൂരു പോലീസ് ആദ്യമായി നിർദിഷ്ട പദ്ധതി ആവിഷ്കരിക്കുന്നത്. നേരത്തെ രണ്ടു തവണ ടെൻഡർ വിളിച്ചിരുന്നെങ്കിലും നിരവധി കാരണങ്ങളാൽ പദ്ധതിയുമായി മുൻപോട്ട് പോകാൻ സാധിച്ചിരുന്നില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം