എന്‍.എസ്.എസ് കര്‍ണാടക വിജ്ഞാൻനഗർ കരയോഗം കുടുംബ സംഗമം നടത്തി

 

ബെംഗളൂരു: എന്‍.എസ്.എസ് കര്‍ണാടക വിജ്ഞാൻനഗർ കരയോഗത്തിന്റെ കുടുംബ സംഗമം സി.വി രാമന്‍ നഗറിലുള്ള ഡിആര്‍ഡിഒ കമ്മ്യൂണിറ്റിഹാളില്‍ വച്ചു നടത്തി. എന്‍ എസ് എസ് കര്‍ണാടക ചെയര്‍മാന്‍ ആര്‍ വിജയന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെ രാമകൃഷ്ണന്‍, ട്രഷറര്‍ പിഎം ശശീന്ദ്രന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കവി ജോസ് ടൈറ്ററ്സിന്റെ കവിയരങ്ങും, ഫ്ളവേഴ്സ് ടീവി കോമഡി ഷോ ഫെയിം സജികൃഷ്ണയുടെ കോമഡി ഷോ, ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 ഫെയിം കുമാരി സാവന സൂരജിന്റെ ഗാനമേള, ശ്രീദേവി യക്ഷകല സംഘം അവതരിപ്പിച്ച മഹിഷാസുരമര്‍ദ്ദിനി യക്ഷഗാനം, കരയോഗങ്ങളുടെ വിവിധ കലാപരിപാടികള്‍, വിഭവ സമൃദ്ധമായ കേരള സദ്യയുംഎന്നിവ ഉണ്ടായിരുന്നു. കരയോഗം പ്രസിഡണ്ട് കേശവന്‍ നായര്‍, സെക്രട്ടറി ശ്രീകുമാര്‍, ട്രഷറര്‍ പ്രഭാകരന്‍ പിള്ള, ബിജു പണിക്കര്‍, അജയ്, സുജിത്, അനന്ദവല്ലി, വിജയ, സജിത, നളിനി, എന്നിവര്‍ നേതൃത്വം നല്‍കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം