അഞ്ച് വർഷത്തിനിടെ 19 കോടി രൂപയുടെ കുടിശിക പിരിച്ചെടുത്തതായി ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: ബെംഗളൂരുവില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിൽ അടക്കുന്നതിൽ വീഴ്ച വരുത്തിയവരിൽ നിന്ന് കുടിശ്ശികയായി ഏകദേശം 19.35 കോടി രൂപ പിരിച്ചെടുത്തതായി ജലവിതരണ മലിനജല ബോര്‍ഡ് (ബിഡബ്ല്യുഎസ്എസ്ബി).

തീര്‍പ്പാക്കാത്ത കുടിശ്ശികകളുണ്ടായിരുന്നവരില്‍ ചെറുകിട വ്യവസായ, മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി എം.ടി.ബി. നാഗരാജും കുടുംബാംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. 2018 മുതല്‍ 2022 വരെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ കുടിശ്ശിക വരുത്തിയവര്‍ 19,34,28,118 രൂപ വാട്ടര്‍ ബോര്‍ഡിന് തിരിച്ചടച്ചിട്ടുണ്ട്. ബെംഗളൂരു നഗര ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ബിഡബ്ല്യൂഎസ്എസ്ബി കുടിശ്ശിക തീര്‍പ്പാക്കാനുള്ളവരെ കണ്ടെത്തി തിരിച്ചടവ് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് ടാസ്‌ക് ഫോഴ്സ് 347 നോണ്‍-കോഗ്‌നിസബിള്‍ റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുകയും ചിലര്‍ക്ക് വ്യക്തിഗത നോട്ടീസ് നല്‍കുകയും ചെയ്തു.

കൂടാതെ, 204 കുടുംബങ്ങള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഇവരില്‍ നിന്ന് 5,29,52,931 രൂപ തിരിച്ചടവ് ഇനത്തില്‍ ലഭിച്ചിട്ടുണ്ടെന്ന് ബിഡബ്ല്യൂഎസ്എസ്ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനധികൃത വാട്ടര്‍ കണക്ഷനുകളുള്ളവര്‍, ബില്ലുകള്‍ അടയ്ക്കുന്നതിലെ വീഴ്ച വരുത്തിയവര്‍ എന്നിവരില്‍ നിന്നാണ് തിരിച്ചടവിന്റെ ഭൂരിഭാഗവും ഈടാക്കിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം