രൺജിത്ത് ശ്രീനിവാസൻ കൊലപാതകം; മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ഒബിസി മോർച്ച നേതാവ് അഡ്വക്കറ്റ് രൺജിത്ത് ശ്രീനിവാസൻ കൊലപാതക കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

നിരപരാധിയായ ഒരു വ്യക്തിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികൾ നിയമത്തിന്റെ യാതൊരു ഇളവും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവെക്കുകയായിരുന്നു. സമാന സ്വഭാവമുള്ള ഷാൻ കൊലപാതകക്കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നൽകണമെന്നുള്ള വാദം പ്രതിഭാഗം ഉയർത്തി. എന്നാൽ ഷാനിന്റെ കൊലപാതകമല്ല ഈ കേസിന്റെ തുടക്കമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ആലപ്പുഴ ജില്ലയിലെ പ്രധാന ആർ.എസ്.എസ്. കാര്യകർത്താക്കളെ വധിക്കാൻ പ്രതികൾ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

പ്രതികളായ അനൂപ്, മുഹമ്മദ് അസ്ലാം, ജസീബ് രാജ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർനാസ് അഷറഫ് എന്നിവർ കൊല ചെയ്യപ്പെടേണ്ടവരുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും ശേഖരിച്ചുവെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ ധരിപ്പിച്ചു. ഇതേ തുടർന്നായിരുന്നു ജാമ്യം നിഷേധിച്ചത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം