ബ്രിജ് ഭൂഷൺ സിംഗിനെ താൽക്കാലികമായി മാറ്റി; സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ

ആരോപണവിധേയനായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ റെസ്‌ലിങ് ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും താൽക്കാലികമായി മാറ്റിയതോടെ റെസ്‌ലിങ് ഫെഡറേഷനെതിരായ പ്രതിഷേധ സമരം അവസാനിപ്പിച്ച് ​ഗുസ്തി താരങ്ങൾ.

കേന്ദ്രകായിക മന്ത്രി അനുരാ​ഗ് ഠാക്കൂറുമായി ഇന്ന് പുലർച്ചെ വരെ നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം. താരങ്ങൾ ഉന്നയിച്ച ആരോപണങ്ങളും പരാതിയും സമഗ്രമായി അന്വേഷിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

ഇതിനായി ഒരു മേൽനോട്ട സമിതിയെ നിയോ​ഗിക്കും. സമിതി ലൈം​ഗിക ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടും അന്വേഷിക്കും. നാലാഴ്ചക്കകം നീതി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സമിതി അം​ഗങ്ങളെ ഇന്ന് വൈകിട്ടോടെ പ്രഖ്യാപിക്കും.

ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾ ഈ സമിതിയാകും നിർവഹിക്കുക. താരങ്ങൾ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെന്ന് ​ഗുസ്തി താരം ബജ്റം​ഗ് പുനിയ പറഞ്ഞു. അനുരാ​ഗ് ഠാക്കൂറിന്റെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു ചർച്ച നടന്നത്. ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചായിരുന്നു താരങ്ങളുടെ പ്രതിഷേധം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം