സ്ത്രീകളെ ബഹുമാനിക്കുന്നത് പഴഞ്ചൻ രീതിയല്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്ത്രീകളെ ബഹുമാനിക്കുന്നത് പഴഞ്ചൻ രീതിയല്ലെന്ന് ഇല്ലാ ആൺകുട്ടികളും മനസിലാക്കണമെന്ന് ഹൈക്കോടതി. സ്ത്രീകളുടെ പൂർണ്ണ അനുമതിയില്ലാതെ അവരുടെ ശരീരത്തിൽ സ്പർശിക്കാൻ പാടില്ലെന്ന ബോധ്യം ആൺകുട്ടികൾ പഠിച്ചിരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.

കോളേജിലെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പ്രിൻസിപ്പൽ സ്വീകരിച്ച അച്ചടക്ക നടപടിയെ ചോദ്യം ചെയ്ത് വിദ്യാർഥി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. കൊല്ലത്തെ എഞ്ചിനിയറിങ് കോളേജിലായിരുന്നു സംഭവം. സംഭവത്തിൽ വിദ്യാർഥി കുറ്റക്കാരനാണെന്ന് കോളേജിലെ ആഭ്യന്തരസമിതി കണ്ടെത്തിയിരുന്നു. തുടർന്നാണ് പ്രിൻസിപ്പൽ അച്ചടക്ക നടപടി സ്വീകരിച്ചത്.

എന്നാൽ തന്റെ ഭാഗം കേൾക്കാതെയാണ് പ്രിൻസിപ്പൽ നടപടി സ്വീകരിച്ചതെന്ന് ആരോപിച്ചാണ് വിദ്യാർഥി ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്ക് പരിഹാരം കാണാൻ രണ്ട് ആഴ്ചയ്‌ക്കുള്ളിൽ സമിതി രൂപീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

ദുർബലരായ പുരുഷൻമാരാണ് സ്തീകളെ ഉപ്രദവിക്കാൻ ശ്രമിക്കുന്നത്. ആൺകുട്ടികളിൽ ചെറുപ്പം മുതൽ ലിംഗവിവേചന മനോഭാവം കണ്ടുവരുന്നുണ്ടെന്നും കോടതി പറഞ്ഞു. നല്ല പെരുമാറ്റം പാഠ്യപദ്ധതിയുടെ കൂടെ ഉൾപ്പെടുത്തണമെന്ന് പറഞ്ഞ കോടതി വിധിയുടെ പകർപ്പ് ചീഫ് സെക്രട്ടറി, സിബിഎസ്ഇ, ഐസിഎസ്ഇ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്ക് നൽകാനും നിർദേശിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം