പരീക്ഷ സെന്റർ കോഴിക്കോട് നഗരത്തിൽ, ഗൂഗിൾ എത്തിച്ചത് മുക്കത്ത്; നിരവധി വിദ്യാർഥികൾക്ക് പരീക്ഷ നഷ്ടമായി

അഡ്മിറ്റ് കാർഡിലെ അവ്യക്തത കാരണം പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന പരാതിയുമായി വിദ്യാർഥികൾ. കോഴിക്കോട് പരപ്പിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സെറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികൾക്കാണ് ദുരനുഭവം. കോഴിക്കോട് എം.എം വിഎസ്എസ് സ്‌കൂൾ പരപ്പിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളിൽ ചിലർക്കാണ് ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തതിനെ തുടർന്ന് അവസരം നഷ്ടമായത്.

മാപ്പ് നോക്കി യാത്ര ചെയ്ത വിദ്യാർഥികൾ എത്തിപ്പെട്ടത് മുക്കത്തിന് സമീപമുള്ള പരപ്പിലിൽ ആണ്. തിരിച്ച് കോഴിക്കോട് പരപ്പിൽ സ്‌കൂളിലെത്തുമ്പോഴേക്കും 10 മണി കഴിഞ്ഞു. ഇതോടെ ഇവർക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടുകയായിരുന്നു. സ്‌കൂളിന്റെ അഡ്രസ് ഗൂഗ്‌ളിൽ കൃത്യമായി തിരഞ്ഞു  നോക്കിയിരുന്നുവെന്നും തുടർന്ന് യഥാർത്ഥ സെൻററിൽ നിന്ന്‌ 31 കിലോമീറ്റർ ദൂരമുള്ള പ്രദേശത്താണ്‌ എത്തിയതെന്നും പരീക്ഷാർത്ഥികളിലൊരാൾ പറഞ്ഞു. അവിടെ സ്‌കൂളുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളിന് കൃത്യമായ ലാൻഡ് മാർക്ക് നൽകുകയോ ഹാൾടിക്കറ്റിൽ പരീക്ഷാ സെൻററിന്റെ വിളിച്ചാൽ ലഭിക്കുന്ന ഫോൺ നമ്പർ കൊടുക്കുകയോ ചെയ്തിരുന്നുവെങ്കിൽ ഈ ദുരനുഭവം ഉണ്ടാകുമായിരുന്നില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. അതേസമയം കഴിഞ്ഞ വര്‍ഷവും ഇതേ അനുഭവമുണ്ടായിരുന്നു എന്നും എന്നാല്‍ ആരേയും അറിയിക്കാന്‍ സാധിച്ചില്ല എന്നും മറ്റൊരു വിദ്യാർഥിയും പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം