പറന്നു ഡെലിവറി നടത്താൻ തയ്യാർ; ആമസോൺ എയർ സർവീസിനു തുടക്കം

ബെംഗളൂരു: ഇന്ത്യയിൽ കാർഗോ ഫ്‌ലീറ്റ് സർവീസായ ആമസോൺ എയർ ആരംഭിച്ച് ഇ-കൊമേഴ്സ് ഭീമനായ ആമസോൺ.

ഡെലിവറി വിപുലീകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായാണ് കാർഗോ ഫ്‌ലീറ്റായ ആമസോൺ എയർ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതോടെ യുഎസിനും യൂറോപ്പിനും ശേഷം ആമസോണിന്റെ ഈ സേവനം ലഭിക്കുന്ന മൂന്നാമത്തെ മേഖലയായി ഇന്ത്യ മാറി. ബെംഗളൂരു ആസ്ഥാനമായുള്ള ചരക്ക് കാരിയറായ ക്വിക്ജെറ്റ് കാർഗോ എയർലൈൻ പ്രൈവറ്റ് ലിമിറ്റഡുമായി കൈകോർത്താണ് ആമസോൺ ഈ സേവനമൊരുക്കുന്നത്. ബോയിംഗ് 737-800 വിമാനങ്ങൾ ഉപയോഗിച്ച് ഹൈദരാബാദ്, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ചരക്ക് കയറ്റുമതി ചെയ്യുമെന്ന് ആമസോൺ അറിയിച്ചു.

നിലവിൽ രണ്ട് വിമാനങ്ങളാണ് കമ്പനി പ്രവർത്തിപ്പിക്കുന്നതെന്നും ഓരോന്നിനും 20,000 യൂണിറ്റ് കയറ്റുമതി ചെയ്യാൻ കഴിയുമെന്നും കമ്പനിയുടെ കസ്റ്റമർ സർവീസ് വൈസ് പ്രസിഡന്റ് അഖിൽ സക്സേന പറഞ്ഞു.

ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി മാറിയിരിക്കുകയാണ് ആമസോൺ. ഈ വർഷം ബ്രാൻഡ് മൂല്യം 15 ശതമാനം ഇടിഞ്ഞ് 350.3 ബില്യൺ ഡോളറിൽ നിന്ന് 299.3 ബില്യൺ ഡോളറായി കുറഞ്ഞിട്ടും ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് എന്ന നിലയിൽ ആമസോൺ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം