ബെളഗാവി അതിർത്തി തർക്കം; സുപ്രീം കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് പ്രതിദിനം 59 ലക്ഷം വാഗ്ദാനം ചെയ്ത് കർണാടക

ബെംഗളൂരു: മഹാരാഷ്ട്രയുമായുള്ള അതിർത്തി തർക്ക കേസിൽ സംസ്ഥാനത്തിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് പ്രതിദിനം 59.90 ലക്ഷം രൂപ ഫീസ് നൽകാൻ തീരുമാനിച്ച് കർണാടക സർക്കാർ.

മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, ശ്യാം ദിവാൻ, ഉദയ് ഹോള, മാരുതി സിർലി, വി എൻ രഘുപതി എന്നിവരടങ്ങുന്നതാണ് കർണാടകയിൽ നിന്നുള്ള അഭിഭാഷക സംഘം. അതിർത്തി തർക്ക കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നതിനുള്ള അഭിഭാഷക സംഘത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും പ്രൊഫഷണൽ ഫീസും നിശ്ചയിച്ച് ജനുവരി 18-ന് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഉത്തരവ് പ്രകാരം മുകുൾ റോത്തഗിക്ക് സുപ്രീം കോടതിയിൽ ഹാജരാകുന്നതിന് പ്രതിദിനം 22 ലക്ഷം രൂപയും കോൺഫറൻസിനും മറ്റ് ജോലികളും ഉൾപ്പെടെ കേസിന് വേണ്ടി തയാറെടുക്കുന്നതിന് 5.50 ലക്ഷം രൂപ വേറെയും ലഭിക്കും. ശ്യാം ദിവാന് ഒരു ഹിയറിംഗിന് ആറ് ലക്ഷം രൂപയും കേസ് തയ്യാറാക്കുന്നതിന് 1.50 ലക്ഷം രൂപയും ഔട്ട്‌സ്‌റ്റേഷൻ സന്ദർശനങ്ങൾക്ക് 10 ലക്ഷം രൂപയും പ്രതിദിനം നൽകും. കർണാടകയിലെ അഡ്വക്കേറ്റ് ജനറലിന് സുപ്രീം കോടതിക്ക് മുമ്പാകെ ഹാജരാകുന്നതിന് പ്രതിദിനം മൂന്ന് ലക്ഷം രൂപയും കേസ് തയ്യാറാക്കുന്നതിന് 1.25 ലക്ഷം രൂപയും ഔട്ട്‌സ്‌റ്റേഷൻ സന്ദർശനത്തിന് പ്രതിദിനം രണ്ട് ലക്ഷം രൂപയും ലഭിക്കും. സുപ്രീം കോടതിയിൽ ഹാജരാകുന്നതിന് അഭിഭാഷകൻ ഉദയ ഹൊല്ലയ്ക്ക് പ്രതിദിനം രണ്ട് ലക്ഷം രൂപയും കേസ് തയ്യാറാക്കുന്നതിന് 75,000 രൂപയും ലഭിക്കും. പെൻഡിംങ് ഉള്ളതും മറ്റ് കേസുകളും തീർപ്പാക്കുന്നതിന് 1.50 ലക്ഷം രൂപയും ഔട്ട്സ്റ്റേഷൻ സന്ദർശനത്തിന് 1.50 ലക്ഷം രൂപയും ലഭിക്കും.

കോൺഫറൻസിനും മറ്റുമായി അഡ്വക്കറ്റ് എം.ബി സിർളിക്ക് 1, 60,000 രൂപ ലഭിക്കും. ഔട്ട്‌സേറ്റേഷൻ സന്ദർശനത്തിന് 50,000 രൂപയും ഇദ്ദേഹത്തിന് ലഭിക്കും. അഭിഭാഷകൻ രഘുപതിക്ക് പ്രതിദിനം 35,000 രൂപയും കോൺഫറൻസിനും മറ്റും 15,000 രൂപയും ഔട്ട്സ്റ്റേഷൻ സന്ദർശനങ്ങൾക്ക് 30,000 രൂപയും ലഭിക്കും.

നിലവിൽ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്ക വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം