നാവികസേനയിൽ സൗജന്യമായി ബിടെക് പഠിക്കാൻ അവസരം

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ഏഴിമലയിൽ പ്രവർത്തിക്കുന്ന നാവിക അക്കാദമിയിൽ സൗജന്യമായി പഠിച്ച് അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിൽ ജവാഹർലാൽ നെഹ്റു സർവകലാശാല നൽകുന്ന ബിടെക് ബിരുദം നേടാൻ അവസരം.

നേവൽ ഓഫിസറായി സ്ഥിരം കമ്മിഷൻ ലഭിക്കുന്ന 10+2 കെഡറ്റ് (ബിടെക്) എൻട്രി സ്‌കീമാണിത്. ആകെ 35 സീറ്റ് ആണുള്ളത്. ഇതിൽ 30 എണ്ണം എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലും 5 എണ്ണം എജ്യൂക്കേഷൻ ബ്രാഞ്ചിലും ആയിരിക്കും. ഇഷ്ടമുള്ള ബ്രാഞ്ചിലേക്ക് അപേക്ഷിക്കാമെങ്കിലും, ഏതു ബ്രാഞ്ചിലേക്കെന്നത് അക്കാദമി തീരുമാനിക്കും.

ആൺകുട്ടികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. ജനനം 2004 ജനുവരി രണ്ടിനും 2006 ജൂലൈ ഒന്നിനും ഇടയിലായിരിക്കണം. മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്‌ക്കു മൊത്തം 70 ശതമാനം മാർക്കോടെ പ്ലസ്‌ടു വേണം. പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലിഷിന് 50 ശതമാനം മാർക്കും ആവശ്യമാണ്‌. നല്ല കാഴ്‌ചശക്‌തിയും മികച്ച ആരോഗ്യവും നിർബന്ധം. പ്രാ‌ഥമിക സിലക്‌ഷൻ 2022ലെ ബിടെക്കിനുള്ള ജെഇഇ മെയിനിലെ കോമൺ റാങ്ക് ലിസ്റ്റ് (സിആർഎൽ) പരിഗണിച്ചു മാത്രമായിരിക്കും. മികവുള്ളവരെ 5 ദിവസത്തോളം നീളുന്ന സർവീസസ് സിലക്‌ഷൻ ബോർഡ് ഇന്റർവ്യൂവിനു (എസ്എസ്ബി) ക്ഷണിക്കും. മാർച്ച് മുതൽ ബെംഗളൂരു, ഭോപാൽ, കൊൽക്കത്ത, വിശാഖപട്ടണം, കൊൽക്കത്ത കേന്ദ്രങ്ങളിലാകും ഇന്റർവ്യൂ.

ഓൺലൈൻ അപേക്ഷ ജനുവരി 28 മുതൽ ഫെബ്രുവരി 12 വരെ സമർപ്പിക്കാം. ഒരാൾ ഒരു അപേക്ഷയേ സമർപ്പിക്കാവൂ. കൂടുതൽ വിവരങ്ങൾക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം