മദ്യം വാങ്ങാന്‍ പണം ലഭിച്ചില്ല; യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: മദ്യം വാങ്ങാന്‍ പണം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ കുന്ദാപുരയിലാണ് സംഭവം. വിട്ടല (38) എന്ന യുവാവ് ആണ് തൂങ്ങി മരിച്ചത്.

ജില്ലയിലെ തന്നെ ചന്തമ്മ ഷെട്ടി എന്ന വൃദ്ധയുടെ വീട്ടിലെ ജോലിക്കാരനാണ് ഇയാള്‍. കഴിഞ്ഞ ദിവസം മദ്യം വാങ്ങാന്‍ ഇയാള്‍ ചന്തമ്മ ഷെട്ടിയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മദ്യം വാങ്ങാന്‍ പണം നല്‍കില്ലെന്ന് ചന്തമ്മ പറഞ്ഞു. തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ചന്തമ്മയ്ക്കൊപ്പമായിരുന്നു വിട്ടല്‍ താമസിച്ചിരുന്നത്. ഇയാള്‍ സ്ഥിരം മദ്യപാനിയായിരുന്നു.

മദ്യം വാങ്ങാന്‍ പണം നല്‍കണമെന്നാവശ്യപ്പെട്ട് വിട്ടല്‍ ചന്തമ്മയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. സംഭവത്തില്‍ കുന്ദാപുര ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം