സർക്കാർ കോളേജുകളിൽ സങ്കൊല്ലി രായണ്ണയുടെയും സുഭാഷ് ചന്ദ്രബോസിന്റെയും പ്രതിമ സ്ഥാപിക്കും

ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ സർക്കാർ കോളേജുകളിലും ക്രാന്തിവീര സങ്കൊല്ലി രായണ്ണയുടെയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും പ്രതിമകൾ സ്ഥാപിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. വിധാനസൗധയ്ക്ക് മുന്നിലും ബെംഗളൂരുവിലെ മറ്റു പ്രധാന സ്ഥലങ്ങളിലും ഇവരുടെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്.

പ്രമുഖ ദേശീയ നേതാക്കളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പ്രതിമകൾ സ്ഥാപിക്കുന്നത് കോളേജ് വിദ്യാർഥികൾക്ക് പ്രചോദനമാണെന്ന് ബൊമ്മൈ പറഞ്ഞു. ബെളഗാവി വിമാനത്താവളത്തിന് രായണ്ണയുടെ പേര് നൽകണമെന്ന ആവശ്യമുയർന്നിട്ടുണ്ടെന്നും അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് പ്രാദേശിക നേതാക്കളുമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരു റെയിൽവേ സ്റ്റേഷന് രായണ്ണയുടെ പേര് നൽകി കേന്ദ്ര സർക്കാർ ഇതിനകം ആദരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രായണ്ണയുടെ സ്മരണയ്ക്കായി 184 കോടി രൂപ ചെലവിൽ സംസ്ഥാനത്ത് റസിഡൻഷ്യൽ സ്‌കൂൾ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബെളഗാവി സുവർണ വിധാന സൗധയ്ക്ക് മുന്നിൽ കിറ്റൂർ റാണി ചെന്നമ്മ, സങ്കൊല്ലി രായണ്ണ പ്രതിമകൾ സ്ഥാപിക്കുന്നതിനുള്ള തറക്കല്ലിട്ടിട്ടുണ്ടെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം