ഇന്ത്യന്‍ പോസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 98,083 ഒഴിവുകള്‍: അപേക്ഷിക്കാം

ഇന്ത്യന്‍ പോസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിരവധി ജോലി ഒഴിവുകള്‍. പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ്, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ആകെ 98,083 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പോസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ റിക്രൂട്ട്മെന്റ് സംബന്ധിച്ച്‌ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ ഒഴിവുകളില്‍ പോസ്റ്റ്മാന്‍ തസ്തികയിലേക്കുള്ളതിന്റെ എണ്ണം 59,099 ഉം മെയില്‍ ഗാര്‍ഡിന്റെത് 1,445 ഉം ആണ്. മള്‍ട്ടി ടാസ്‌കിംഗ് തസ്തികയിലേക്ക് 23 സര്‍ക്കിളുകളിലായി 37,539 ഒഴിവുകളുണ്ട്.

കേരളത്തില്‍ 2,930 പോസ്റ്റ്മാന്‍ ഒഴിവുകളാണുള്ളത്. പുറമെ 74 മെയില്‍ ഗാര്‍ഡിന്റെയും 1,424 എണ്ണം മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫിന്റെയും ഒഴിവുകളുണ്ട്. പത്താം ക്ലാസ്, പ്ലസ്ടു പാസായവര്‍ക്ക് പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 18 മുതല്‍ 32 വയസ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. indiapost.gov.in എന്ന ഔദ്യോഗിക വെബ് പോര്‍ട്ടലില്‍ അപേക്ഷിക്കേണ്ട രീതി ഉള്‍പ്പെടെ വിശദ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിനുള്ള അവസാന തീയതി തപാല്‍ വകുപ്പ് ഉടന്‍ പ്രഖ്യാപിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം