മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മൂന്നു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. നഗരത്തിലെ കാമാക്ഷിപാളയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

നഗരത്തിലെ ഒരു ഗാർമെന്റ്സ് ഫാക്ടറിയിലെ ജീവനക്കാരിയായ പെൺകുട്ടിയുടെ അമ്മയുമായി ഒരു വർഷത്തിലേറെയായി പ്രതിക്ക് അടുപ്പമുണ്ടായിരുന്നു. ഇവർ പുറത്തുപോയ സമയം, യുവാവ് വീട്ടിലെത്തി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

യുവതി മകൾക്കൊപ്പം ഒറ്റയ്ക്കായിരുന്നു താമസം. സംഭവത്തിൽ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ തലയിൽ ആഴത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയതിനാൽ മൂർച്ചയേറിയ ആയുധം കൊണ്ട് തലയിൽ അടിച്ചാണ് പ്രതി കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നതായി സിറ്റി പോലീസ് പറഞ്ഞു. തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷം പെൺകുട്ടിയുടെ  മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയയിലെ മോർച്ചറിയിലേക്ക് മാറ്റി.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2020-21 കാലയളവിൽ ഇന്ത്യയിൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 16.2 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ കർണാടകയാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. കുട്ടികൾക്കെതിരായ 7,261 കേസുകളാണ് ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം