മുന്‍ മന്ത്രി ഉള്‍പ്പെട്ട ലൈംഗീക സിഡി കേസ് സിബിഐക്ക് കൈമാറും

ബെംഗളൂരു: മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ രമേഷ് ജാര്‍ക്കിഹോളി ഉള്‍പ്പെട്ട ലൈംഗീക സിഡി കേസ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനു (സിബിഐ) കൈമാറിയേക്കുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കേസ് സിബിഐക്ക് വിടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേസിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

സിഡി അഴിമതി കേസ് സിബിഐക്ക് വിടണമെന്ന് ഇതിന് മുമ്പും ജാർക്കിഹോളി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ നൂറുകണക്കിന് രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും സിഡി ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാരണത്താല്‍ വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്നും ജാര്‍ക്കിഹോളി പറഞ്ഞിരുന്നു. കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തന്റെ പക്കല്‍ 120 തെളിവുകള്‍ ഉണ്ടെന്നും കേസ് സിബിഐക്ക് കൈമാറിയാല്‍ തെളിവുകള്‍ അവര്‍ക്ക് കൈമാറുമെന്നും ജാര്‍ക്കിഹോളി വ്യക്തമാക്കിയിരുന്നു.

2021 മാര്‍ച്ചിലാണ് ജാര്‍ക്കിഹോളി ഉള്‍പ്പെട്ട അശ്ലീല ദൃശ്യങ്ങൾ ഒരു വാർത്ത ചാനല്‍ പുറത്തുവിട്ടത്. ഇത് സംസ്ഥാനത്ത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് കര്‍ണാടകയിലെ ഭരണകക്ഷിയായ ബിജെപി ജാര്‍ക്കിഹോളിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം