ഇൻസ്റ്റാഗ്രാമിലൂടെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ടെക്കി അറസ്റ്റിൽ

ബെംഗളൂരു: ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഉപയോഗിച്ച് യുവതികൾക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ടെക്കി അറസ്റ്റിൽ. ബെംഗളൂരുവിലെ കോറമംഗല സ്വദേശി ദിലീപ് പ്രസാദാണ് (36) അറസ്റ്റിലായത്.

നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇയാൾ അഞ്ച് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതായി സിറ്റി പോലീസ് പറഞ്ഞു.

ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്ക് മോണിക്ക എന്ന പേരാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ഇത് വഴി ബന്ധപ്പെടുന്നവരോട് തനിക്ക് കോൺടാക്റ്റുകൾ ഉള്ള കമ്പനികളിൽ ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ ചാറ്റ് ചെയ്തിരുന്നത്. ഇക്കാര്യം വിശ്വസിച്ച് ജോലി ചെയ്യാൻ തയ്യാറാകുന്ന സ്ത്രീകളോട് ഇയാൾ ഒയോ ഹോട്ടൽ മുറികളിലെത്താൻ ആവശ്യപ്പെടും. തുടർന്ന് ഇവിടെ വെച്ച് ഈ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പിന്നീട് ഇവരെ ബ്ലാക്ക്മെയിൽ ചെയ്യുകയുമാണ് ഇയാളുടെ രീതിയെന്ന് സിറ്റി പോലീസ് വിശദീകരിച്ചു.

പ്രതിയുടെ കൈവശം പത്തിലധികം യുവതികളുടെ അശ്ലീല വീഡിയോകൾ ഉണ്ടെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡി പറഞ്ഞു. ആന്ധ്ര പ്രദേശിൽ നിന്നുള്ള യുവതികളെയാണ് ഇയാൾ ഇതുവരെയും ഇത്തരത്തിൽ കുടുക്കിയിട്ടുള്ളത്. പ്രസാദിനെതിരെ ഐടി ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് വർഷമായി പ്രതി ഇത്തരത്തിൽ തട്ടിപ്പ് നടത്തിവരുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം