ബിഎസ്എഫിൽ 1410 കോൺസ്റ്റബിൾ; 69,100 രൂപ വരെ ശമ്പളം

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) 1410 കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോബ്ലർ, ടെയ്ലർ, പ്ലംബർ, പെയിൻ്റർ, ഇലക്ട്രീഷ്യൻ, പമ്പ് ഓപറേറ്റർ, ഡ്രാഫ്റ്റ്സ്മാൻ, അപ്ഹോൾസർ, ടിൻസ്മിത്ത്, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സ്വീപ്പർ, വെയിറ്റർ എന്നീ തസ്തികകളിലേക്കാണ് ഒഴിവ്.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബി എസ് എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ rectt.bsf.gov.in  വഴി അപേക്ഷിക്കാം. ബിഎസ്എഫ് വെബ്‌സൈറ്റിൽ പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം. പുരുഷൻമാർ -1343, വനിതകൾ – 67 എന്നിങ്ങനെയാണ് അവസരം. അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷനോ തത്തുല്യമോ ആയ യോഗ്യത ഉണ്ടായിരിക്കണം. ശമ്പളം 21,700 – 69,100 (ലെവൽ 3). അപേക്ഷകന്റെ പ്രായപരിധി 18 നും 25 നും ഇടയിൽ ആയിരിക്കണം.

എങ്ങനെ അപേക്ഷിക്കാം 
1. ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക.
2. ഹോം പേജിലെ കോൺസ്റ്റബിൾ ട്രേഡ്സ്മാൻ പോസ്റ്റുകളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. ആവശ്യമായ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
4. അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
5. submit ക്ലിക്ക് ചെയ്യുക.
6. കൂടുതൽ ആവശ്യത്തിനായി കോപ്പി സൂക്ഷിക്കുക.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം