പാകിസ്ഥാനിൽ വൻ സ്ഫോടനം; അഞ്ച് പേർക്ക് പരിക്ക്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി പ്രദര്‍ശനമത്സരം നടന്ന സ്‌റ്റേഡിയത്തിന് കിലോമീറ്ററുകള്‍പ്പുറം വൻ സ്‌ഫോടനം. ക്വെറ്റയിലെ മത്സരത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്.

അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്‌. തെഹ്‌രീകെ താലിബാന്‍ സംഘടന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ക്വെറ്റയിലെ നവാബ് അക്തര്‍ ഭക്തി സ്റ്റേഡിയത്തിലാണ് പിഎസ്എല്ലിന്റെ ഭാഗമായ മത്സരം നടന്നത്.

ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ്- പെഷവാര്‍ സാല്‍മി എന്നിവര്‍ തമ്മിലായിരുന്നു മത്സരം. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദര്‍ശനമത്സരം നിര്‍ത്തിവെക്കുകയും താരങ്ങളെ ഡ്രസിംഗ് റൂമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അനുമതി ലഭിച്ചതിന് പിന്നാലെയാണ് മത്സരം പുനരാരംഭിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയിലാണ് മത്സരം നിര്‍ത്തിവച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം, മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി, വഹാബ് റിയാസ്, ഇഫ്തിഖര്‍ അഹമ്മദ്, ഉമര്‍ അക്മല്‍ തുടങ്ങിയ പ്രമുഖരെല്ലാം പ്രദര്‍ശന മത്സരത്തിന്റെ ഭാഗമായിരുന്നു. മത്സരം കാണാനും നിരവധി പേര്‍ എത്തിയിരുന്നു. ഒരാഴ്ചക്കിടെ പാകിസ്ഥാനിൽ റിപ്പോർട്ട്‌ ചെയ്യുന്ന മൂന്നാമതെ സ്‌ഫോടനമാണിത്. അതേസമയം സംഭവത്തിൽ കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ദ ബലൂചിസ്ഥാന്‍ പോസ്റ്റ് ട്വീറ്റ് ചെയ്തു.

ഏഷ്യാകപ്പ് വേദി സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്‌ഫോടനം. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യ പാകിസ്ഥാനിലേക്കില്ലെന്ന് അറിയിച്ചിരുന്നു. വേദി മാറ്റണമെന്ന് ആവശ്യം ഇന്ത്യ ഉന്നയിച്ചിരുന്നു. അടുത്തമാസം നടക്കുന്ന എസിസി എക്‌സിക്യൂട്ടീവ് യോഗത്തിലാകും അന്തിമ തീരുമാനമുണ്ടാവുക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം