പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധം എന്ത്? ലോക്‌സഭയില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് രാഹുൽ ചോദിച്ചു. മോദിയും അദാനിയും ഒപ്പമുള്ള ചിത്രം ഉയർത്തിക്കാട്ടിയാണ് രാഹുൽ ആരോപണമുന്നയിച്ചത്. നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെ രാഹുൽ അദാനി വിഷയം സംസാരിച്ചു. ഭാരത് ജോഡോ യാത്രയിൽ രാജ്യം മുഴുവൻ കേട്ടത് അദാനിയുടെ പേരാണ്. അദാനി എങ്ങനെ ഇത്രയും വിജയിച്ചുവെന്നാണ് ജനത്തിന് അറിയേണ്ടത്. അദാനി എല്ലാ മേഖലകളിലും എങ്ങനെ വിജയിച്ചുവെന്നതിന്റെ ഉത്തരം പ്രധാനമന്ത്രിയാണെന്നും രാഹുൽ വ്യക്തമാക്കി. അദാനിയും മോദിയും ഒരുമിച്ചുള്ള ചിത്രം ഉയർത്തിയാണ് അദ്ദേഹം തുടർന്നും സംസാരിച്ചത്.

ഭാരത് ജോഡോ യാത്രയിൽ ഇന്ത്യയൊട്ടാകെയുള്ള ജനങ്ങൾക്ക് പറയാനുള്ളത് കേട്ടു. തൊഴിലില്ലായ്മ, വിലക്കയറ്റം അങ്ങനെ നിരവധി പ്രശ്നങ്ങൾ ജനങ്ങൾ പങ്കുവച്ചു. കർഷകർ അവരുടെ പ്രശ്നങ്ങൾ പറഞ്ഞു. ആദിവാസികൾ അടക്കമുള്ളവർ അവരുടെ പ്രശ്നങ്ങൾ പറഞ്ഞു. അഗ്നി വീറുകൾക്ക് പറയാനുള്ളതും കേട്ടു. പദ്ധതിയിൽ പെൻഷൻ ഇല്ലാത്തതിലെ  ആശങ്ക പങ്കുവച്ചു. സർക്കാരിന്റെ തെറ്റായ നയങ്ങളിൽ ജനം വീർപ്പു മുട്ടുകയാണെന്നും അദ്ദേഹം വിമർശിച്ചു.

മോദിയും അദാനിയും ഒന്നിച്ച് എത്രതവണ വിദേശ പര്യടനം നടത്തിയെന്ന് രാഹുൽ ചോദിച്ചു. ഇതിനു പിന്നാലെ എത്ര കരാറുകൾ അദാനിക്ക് ലഭിച്ചു. മോദിയുടെ വിദേശ പര്യടനവും രാജ്യത്തിന്റെ വിദേശ നയവും അദാനിക്ക് വേണ്ടിയാണ്. 2014നും 2022നും ഇടയ്ക്ക് അദാനി മൊത്തം സമ്പാദ്യം 800 കോടി ഡോളറില്‍ നിന്ന് 14,000 കോടി ഡോളറിലേക്ക്‌ എങ്ങനെയാണ് ഉയര്‍ത്തിയതെന്ന് രാഹുല്‍ ചോദിച്ചു. മോദിയുമായി അദാനിയുടെ സൗഹൃദം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയതാണ്. അദാനി മോദിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്നു നിന്നു. അദ്ദേഹം പ്രധാനമന്ത്രിയുടെ വിധേയനായിരുന്നു. വിമാനത്താവള നടത്തിപ്പു ചട്ടം അദാനിക്കുവേണ്ടി മാറ്റി. മോദി മുഖ്യമന്ത്രിയായ കാലം മുതല്‍ അദാനി അദ്ദേഹത്തിന്റെ വിശ്വസ്തനാണെന്നും അദാനിയും മോദിയുമായുള്ള ബന്ധം എന്താണെന്നാണ് എല്ലാവരും ചോദിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

അതേസമയം രാഹുലിന്‍റെ പ്രസംഗം ഭരണപക്ഷ എം.പിമാർ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. രാഹുൽ ഗാന്ധി പാർലമെന്റ് ചട്ടങ്ങൾ ലംഘിക്കുന്നുവെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ അനുവദിക്കരുതെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം