റിവോൾവർ വിതരണം ചെയ്ത മഹാരാഷ്ട്ര സ്വദേശി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ നിർമ്മിത റിവോൾവറുകൾ വിതരണം ചെയ്തതിന് മഹാരാഷ്ട്രയിൽ നിന്നുള്ള 35കാരനെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശി റോഷൻ ദയാറാമാണ് അറസ്റ്റിലായത്.

ഇയാളിൽ നിന്നും പത്ത് നാടൻ പിസ്റ്റളുകളും 32 ലൈവ് ബുള്ളറ്റുകളും പോലീസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജോയിന്റ് പോലീസ് കമ്മീഷണർ (ക്രൈം) എസ്. ഡി.ശരണപ്പ പറഞ്ഞു. മഹാരാഷ്ട്രയിൽ വധശ്രമവും മോഷണവും ഉൾപ്പെടെ മൂന്ന് കേസുകളാണ് റോഷനെതിരെയുള്ളതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിൽ ചോദ്യം ചെയ്തതിനു ശേഷം പ്രതിയെ മഹാരാഷ്ട്രയിലെ താനെ പോലീസിന് കൈമാറും. ബെംഗളൂരുവിൽ ആർക്കാണ് റോഷൻ ഈ ആയുധങ്ങൾ എത്തിച്ചുനൽകുന്നതെന്ന് അന്വേഷിക്കുന്നുണ്ട്.

ഇയാളിൽ നിന്നും പിടിച്ചെടുത്ത റിവോൾവറുകൾക്ക് 35,000 മുതൽ 50,000 രൂപയും ബുള്ളറ്റുകൾക്ക് 500 രൂപയുമാണ് മൂല്യം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് രാജ്യത്ത് ആയുധവില്പനകൾ പ്രധാനമായും നടക്കുന്നതെന്ന് സിസിബി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം