ബെംഗളൂരുവിൽ എംഎൽഎയുടെ ബോർഡ് വെച്ച കാറിടിച്ച് 2 പേർ കൊല്ലപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ എംഎൽഎ ബോർഡ് വെച്ച എസ്. യു. വി ഇടിച്ച് വയോധികൻ അടക്കം രണ്ട് സ്‌കൂട്ടർ യാത്രികർ മരിച്ചു.

ബെംഗളൂരു നൃപതുംഗ റോഡിൽ ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. അയ്യപ്പ (60) മജീദ് ഖാൻ (36) എന്നിവരാണ് കൊല്ലപ്പെട്ടത്. ബിജെപി എംഎൽഎ ഹാർത്തലു ഹാലപ്പയുടെ ബന്ധുവിന്റേതാണ് എസ്. യു. വി. സംഭവ സമയത്ത് ഹർത്താലു ഹാലപ്പ കാറിൽ ഉണ്ടായിരുന്നില്ല.

അനധികൃതമായി എംഎൽഎ ബോർഡ് വച്ചാണ് ഡ്രൈവർ വണ്ടി ഓടിച്ചിരുന്നത്. ശിവമൊഗയിലെ സാഗർ മണ്ഡലത്തിലെ എംഎൽഎയാണ് ഹാർത്തലു ഹാലപ്പ. അപകടത്തിൽ നാല് പേർക്ക്‌ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട്, അപകടത്തിന് കാരണമായ കാർ ഓടിച്ചിരുന്ന ഡ്രൈവർ മോഹനെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം