ഇത് ചരിത്രം; അറേബ്യൻ നാട്ടിൽ ഇന്ത്യൻ ഫുട്ബോളിന്റെ കൈയൊപ്പുമായി മേഘാലയ ഫൈനലിലേക്ക്

ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലാദ്യമായി അറേബ്യൻ നാട്ടിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനലിന് വീണ്ടും ഇന്ത്യൻ ടീമിന്റെ കയ്യൊപ്പ്. മുൻ ചാംപ്യന്മാരായ പഞ്ചാബിനെ 2–1ന് അട്ടിമറിച്ച് ചരിത്രത്തിലാദ്യമായി മേഘാലയ സന്തോഷ് ട്രോഫി ഫൈനലിലെത്തി.

ഇതോടൊപ്പം കരുത്തരായ സർവീസസിനെ 3–1ന് തകർത്ത കർണാടക 47 വർഷത്തിനു ശേഷം ഫൈനലിലെത്തി.

റിയാദിലെ കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ നാളെ രാത്രി 9നാണ് ഫൈനൽ. വൈകിട്ട് 6ന് നടക്കുന്ന ലൂസേഴ്സ് ഫൈനലിൽ സർവീസസ് പഞ്ചാബിനെ നേരിടും.

പ്രാഥമിക–ഫൈനൽ ഘട്ടങ്ങളിൽ ഒരു കളി പോലും തോൽക്കാതെ ഗ്രൂപ്പ് ചാംപ്യന്മാരായി എത്തിയ പഞ്ചാബിനെ ഇൻജറി ടൈമിലെ ഗോളിലാണു മേഘാലയ അട്ടിമറിച്ചത്. ആദ്യ പകുതി 1–1 സമനിലയിലായിരുന്നു.

16–ാം മിനിറ്റിൽ പഞ്ചാബിനായി പ്രമജിത്ത് സിംഗ് സ്കോർ ചെയ്തെങ്കിലും 37–ാം മിനിറ്റിൽ ഫിഗോ സിനാഡിയിലൂടെ മേഘാലയ ഗോൾ മടക്കി. രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ (90+1) ഷീൻ സ്റ്റീവ്സൺ മേഘാലയയ്ക്കു വേണ്ടി ലക്ഷ്യം കണ്ടു.

സർവീസസ്–കർണാടക രണ്ടാം സെമിയിൽ ആദ്യ പകുതിയിലാണു 3 ഗോളുകൾ പിറന്നത്. 40–ാം മിനിറ്റിൽ സർവീസസിനായി ബികാഷ് ഠാപ സ്കോർ ചെയ്തു. തൊട്ടുപിന്നാലെ റോബിൻ യാദവിലൂടെ കർണാടക ഒപ്പമെത്തി. ആദ്യ പകുതിയുടെ ഇൻജറി സമയത്ത് അങ്കിത് പുട്സിലൂടെ കർണാടക 2–1ന് ലീഡ് ഉയർത്തി.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ സർവീസസ് ശ്രമിച്ചെങ്കിലും 77–ാം മിനിറ്റിൽ എം. സുനിൽകുമാറിലൂടെ കർണാടക ഒരു ഗോൾ കൂടി നേടി ഫൈനൽ ഉറപ്പിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം