സന്തോഷ്‌ ട്രോഫിയുടെ കലാശക്കൊട്ട് ഇന്ന്; ടിക്കറ്റുകൾ സൗജന്യമാക്കി സംഘാടകർ

സൗദിയിലെത്തിയ സന്തോഷ് ട്രോഫി ദേശീയ ചാംപ്യൻഷിപ്പിന്റെ കലാശക്കൊട്ട് ഇന്ന് നടക്കും. മത്സരം കാണാൻ എത്തുന്നവർക്ക് സൗജന്യ പ്രവേശനമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ വൈകിട്ട് സൗദി സമയം 6.30-നാണ് കർണാടകയും മേഘാലയയും തമ്മിലുള്ള ഫൈനൽ. 76-ാമത്തെ ചാംപ്യൻമാരെ തീരുമാനിക്കുന്ന ഫൈനൽ കാണാൻ കാണികളൊഴുകിയെത്തിയേക്കും.

അഞ്ച് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് കർണാടക ഫൈനലിലെത്തുന്നത്.1968-69 വർഷത്തിലാണ് കർണാടക അവസാനമായി സന്തോഷ് ട്രോഫി നേടിയത്. 34-കാരനായ ക്യാപ്ററൻ ബ്രോലിംഗ്ടൺ വാർലാലോഫ് നയിക്കുന്ന മേഘാലയ തങ്ങളുടെ ചരിത്രത്തിലെ കന്നി ഫൈനലിനാണ് എത്തുന്നത്. മുമ്പ് സെമിഫൈനലിൽ എത്തിയിട്ടില്ലാത്ത വടക്കുകിഴക്കൻ സംസ്ഥാനം കളിമികവിൽ ഇതുവരെ പ്രതീക്ഷിച്ചതിലും അപ്പുറമാണ്.

32 തവണ ചാംപ്യൻമാരായ പശ്ചിമ ബംഗാൾ, അയൽക്കാരായ മണിപ്പൂർ, ശക്തമായ റെയിൽവേസ് തുടങ്ങിയ വടക്കുകിഴക്കൻ മേഖലയിലെ ശക്തരായ എതിരാളികളെ മറികടന്നാണ് മേഘാലയ എത്തിയിരിക്കുന്നത്.

സൗജന്യ ടിക്കറ്റ് ലഭിക്കുന്നതിനായി ടിക്കറ്റ്എംഎക്സ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. 1 മുതൽ 3 വരെയുള്ള കാറ്റഗറി ടിക്കറ്റുകളാണ് സൗജന്യമായി ലഭിക്കുക. ഒരാൾക്ക് 5 ടിക്കറ്റുകൾ വരെ നൽകുന്നുണ്ട്.

68,000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയത്തിന്റെ കഴിഞ്ഞ മത്സരങ്ങളിൽ കാണികൾ വളരെ കുറവായിരുന്നു. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇന്ത്യക്കാരായ നൂറോളം കാണികൾ മാത്രമായ സെമിഫൈനൽ നടന്നത്. ഇതൊക്കെ കണക്കിലെടുത്താണ് സൗജന്യ ടിക്കറ്റുകളും നൽകാൻ തീരുമാനിച്ചത്. ഈ ആനുകൂല്യം ഉള്ളതിനാൽ ഫൈനൽ കാണുന്നതിന് സ്കൂൾ കുട്ടികളുൾപ്പെടെയുളള കാണികളെത്തുമ്പോൾ സ്റ്റേഡിയത്തിൽ ആവേശവും ആരവവുമുയുരുമെന്നു കരുതുന്നു.

ഫൈനലിനു മുൻപ് ഉച്ചകഴിഞ്ഞ് 3 ന് മൂന്നാം സ്ഥാനക്കാർക്കായുള്ള ലൂസേഴ്സ് ഫൈനലിൽ പഞ്ചാബും സർവ്വീസസും കിങ് ഫഹദ് സ്റ്റേഡിയത്തിൽ മൽസരിക്കും.

ദേശീയ ഫുട്‌ബോൾ ചാംപ്യൻഷിപ്പിന്റെ ഫൈനൽ വിദേശ മണ്ണിൽ അരങ്ങേറുന്നത് ചരിത്ര നിമിഷമാണ്. ദേശീയ ഫുട്ബോളിന് തിളക്കം ചേർത്തുകൊണ്ട് അഭിമാനകരമായ സന്തോഷ് ട്രോഫിയിൽ കർണാടകയും മേഘാലയയും സ്വന്തം ചരിത്രം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ. മത്സരങ്ങൾ ഡിഡി സ്‌പോർട്‌സിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും തത്സമയം സംപ്രേഷണം ചെയ്യും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം