ബെംഗളൂരു മലയാളിയായ ഒമ്പതു വയസുകാരൻ ഓസ്റ്റിൻ അജിത്‌ രചിച്ച സയന്‍സ് ഫിക്ഷന്‍ നോവല്‍ ‘ദ ഡേ ഐ ഫൗണ്ട് ആൻ എഗ്’ ഇന്ന് പ്രകാശനം ചെയ്യും

ബെംഗളൂരു: ബെംഗളൂരു മലയാളിയായ ഒമ്പതു വയസുകാരന്‍ ഓസ്റ്റിന്‍ അജിത് രചിച്ച ദ ഡേ ഐ ഫൗണ്ട് ആന്‍ എഗ് എന്ന സയന്‍സ് ഫിക്ഷന്‍ നോവല്‍ ഇന്ന് പ്രകാശനം ചെയ്യും. ഇന്ദിരാ നഗര്‍ റോട്ടറി ക്ലബ്ബില്‍ വൈകിട്ട് 3.30 നാണ് പ്രകാശന ചടങ്ങ്. ഗ്രാന്റ്മാ ആന്റ് ഓസ്റ്റിന്‍സ് പ്ലാന്റ് കിങ്ങ്ഡം എന്നപേരില്‍ ഏറ്റവും ചെറിയ പ്രായത്തില്‍ ഫിക്ഷന്‍ നോവല്‍ എഴുതി ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയ ഓസ്റ്റിന്‍ അജിത്തിന്റെ മൂന്നാമത്തെ പുസ്തകമാണ് ഇന്ന് പ്രകാശനം ചെയ്യുന്നത്.

രണ്ടാമത്തെ പുസ്തകമായ ഡൈനോ വേള്‍ഡ് കഴിഞ്ഞ നവംബറിലാണ് പ്രകാശനം ചെയ്തത്. നിരവധി പുരസ്‌കാരങ്ങളും ആദരങ്ങളും സ്വന്തമാക്കിയ ഈ കൊച്ചു പ്രതിഭ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. യു.കെയിലെ വോള്‍ സെ ഓക്‌സ്ഫഡ് സ്‌കൂളില്‍ ഓപ്പണ്‍ സ്ട്രീം വഴി ഫിഫ്ത് ഗ്രേഡിലാണ് പഠിക്കുന്നത്. ബെംഗളൂരു ഹൊറമാവില്‍ താമസിക്കുന്ന മലയാളി ദമ്പതികളായ അജിത് വര്‍ഗീസ് – ഷൈനി ദമ്പതികളുടെ മകനാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം