സന്തോഷ്‌ ട്രോഫി; കിരീടം സ്വന്തമാക്കി കർണാടക

54 വർഷങ്ങൾക്ക് ശേഷം സന്തോഷ്‌ ട്രോഫി കിരീടം സ്വന്തമാക്കി കർണാടക.  കലാശപ്പോരിൽ മേഘാലയയെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കർണാടക കിരീടം നേടിയത്.

കർണാടകയുടെ അഞ്ചാം സന്തോഷ് ട്രോഫിയിൽ കിരീടനേട്ടമാണിത്.1946-47, 1952-53, 1967-68, 1968-69 സീസണുകളിലാണ് ഇതിന് മുമ്പ് കർണാടക കിരീടം നേടിയത്. കർണാടകയേയും മേഘാലയയേയും സംബന്ധിച്ച് ഇന്നലത്തെ മത്സരം നിർണായകമായിരുന്നു. 54 വർഷങ്ങൾക്ക് ശേഷമാണ് കർണാടക കിരീടം നേടുന്നതെങ്കിൽ, മേഘാലയയെ സംബന്ധിച്ച് ഇത് ആദ്യ ഫൈനൽ ആയിരുന്നു.

സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി കലാശപ്പോരിനിറങ്ങിയ മേഘാലയെ ഞെട്ടിച്ചുകൊണ്ടാണ് കർണാടക മത്സരം തുടങ്ങിയത്. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ തന്നെ കർണാടക കാഴ്ചവെച്ചത് മികച്ച പ്രതിരോധമായിരുന്നു. സുനിൽ കുമാറാണ് ലീഡ് സമ്മാനിച്ചത്. എന്നാൽ ഒമ്പതാം മിനിറ്റിൽ ബ്രോലിങ്ടണിന്റെ പെനാൽറ്റിയിലൂടെ മേഘാലയ തിരിച്ചടിച്ചു. മേഘാലയ താരം ഷീനിനെ ബോക്സിൽ വീഴ്ത്തിയതിനാണ് ടീമിന് പെനാൽറ്റി ലഭിച്ചത്.

പിന്നീട് ഉണർന്നുകളിച്ച കർണാടക മേഘാലയെ തീർത്തും പ്രതിരോധത്തിലാക്കി. 19-ാം മിനിറ്റിൽ ബെകെ ഓറവും 45-ാം മിനിറ്റിൽ ഉഗ്രൻ ഫ്രീ കിക്കിലൂടെ റോബിൻ യാദവും കളിച്ചതോടെ ആദ്യ പകുതി 3-1 ന് കർണാടക മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിൽ മേഘാലയ തിരിച്ചടിക്കാൻ മികച്ച മുന്നേറ്റങ്ങൾ നടത്തി. എങ്കിലും 60-ാം മിനിറ്റിൽ നടത്തിയ മുന്നേറ്റങ്ങൾക്കൊടുവിൽ പെനാൽറ്റി ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഷീൻ മികച്ച ഫിനിഷിലൂടെ ഗോളടിച്ചു. പിന്നാലെ ഇരുടീമുകളും നിരന്തരം ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ നേടാനായില്ല. ഒടുവിൽ മേഘാലയെ കീഴടക്കി കർണാടക സന്തോഷ് ട്രോഫി ജേതാക്കളായി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം