സോഡയ്ക്ക് വില കൂട്ടാന്‍ തീരുമാനം

സോഡയ്ക്ക് വില കൂട്ടാന്‍ തീരുമാനം. സോഡയുടെ വില എട്ട് രൂപയായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഫെബ്രുവരി ആറ് മുതല്‍ വില വര്‍ധന നിലവില്‍ വരും. മാനുഫാക്ചറേഴ്സ് ഓഫ് സോഡ ആന്‍ഡ് സോഫ്റ്റ് ഡ്രിങ്ക്സ് കേരള (മാസ് കേരള) കോഴിക്കോട് ജില്ല ജനറല്‍ ബോഡി യോഗത്തിന്‍റേതാണ് തീരുമാനം. അസംസ്കൃത വസ്തുക്കളുടെ വില അനിയന്ത്രിതമായി വര്‍ധിപ്പിച്ചതാണ് വില കൂട്ടാന്‍ കാരണം. സോഡ ഉല്‍പാദന മേഖല പ്രതിസന്ധിയിലാണെന്നും മാസ് കേരള പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു.

യോഗത്തില്‍ ഫുഡ് സേഫ്റ്റി വകുപ്പിന് കീഴില്‍ നടത്തിയ ഫോസ്റ്റാക് പരിശീലന ക്ലാസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ സോഡ ഉല്‍പാദകര്‍ക്ക് ജില്ലാ പ്രസിഡന്റ് പി കെ ശ്രീരഞ്ജന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം