മിശ്രവിവാഹം ചെയ്ത ദമ്പതികളിൽ നിന്നും പിഴ ഈടാക്കി ഗ്രാമപ്രമുഖർ

ബെംഗളൂരു: കർണാടകയിൽ മിശ്ര വിവാഹം ചെയ്തതിനു ദമ്പതികളിൽ നിന്നും പിഴ ഈടാക്കി ഗ്രാമപ്രമുഖർ. ചാമരാജ്നഗറിലാണ് സംഭവം. ശ്വേത – ഗോവിന്ദരാജു ദമ്പതികളിൽ നിന്നും ആറ് ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഈടാക്കിയത്.

ദമ്പതികളെ ഗ്രാമത്തിൽ നിന്നും ബഹിഷ്കരിക്കുകയും ചെയ്തു. അഞ്ച് വർഷം മുൻപാണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാൽ രണ്ടുപേരും ഒരേ ജാതിയിൽ പെട്ടവരല്ലെന്ന് അടുത്തിടെയാണ് ഗ്രാമവാസികൾ മനസിലാക്കിയത്. ഇതോടെ ഗ്രാമത്തിൽ നിന്നും ഇവരെ ബഹിഷ്കരിക്കുകയായിരുന്നു.

ദളിത്‌ വിഭാഗത്തിൽ പെട്ടയാളാണ് ശ്വേത. ഉപ്പാര ഷെട്ടി വിഭാഗത്തിൽ പെട്ടയാളാണ് ഗോവിന്ദ രാജു. ഇരുവരും പരസ്പരം ഇഷ്ടപ്പെട്ട ശേഷം വീട്ടുകാരെ അറിയിക്കുകയും തുടർന്ന് രജിസ്റ്റർ വിവാഹം ചെയ്യുകയുമായിരുന്നു. ഇവർ പിന്നീട് ജില്ലയിലെ മാലവല്ലി പ്രദേശത്തേക്ക് താമസം മാറിയിരുന്നു.

അടുത്തിടെ ഗോവിന്ദരാജുവിന്റെ മാതാപിതാക്കളെ കാണാൻ ഇരുവരും കൊല്ലേഗലിൽ എത്തിയിരുന്നു. ഈ സമയം അയൽവാസിയായ സ്ത്രീയോട് താൻ ദളിത്‌ വിഭാഗത്തിൽ പെട്ടയാളാണെന്ന് ശ്വേത വെളിപ്പെടുത്തി.

തുടർന്ന് ഇവർ ഗ്രാമപ്രമുഖരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ദമ്പതികളോട് ആദ്യം മൂന്ന് ലക്ഷം പിഴ അടക്കാൻ പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു.

എന്നാൽ ഇരുവരും സംഭവത്തിൽ പോലീസിൽ പരാതി നൽകി. ഇതോടെ പിഴ ആറ് ലക്ഷം രൂപയാക്കി ഉയർത്തുകയും ദമ്പതികളെയും ഗോവിന്ദരാജുവിന്റെ കുടുംബത്തെയും ഗ്രാമത്തിൽ നിന്ന് ബഹിഷ്കരിക്കുകയായിരുന്നു. ഇത് കൂടാതെ കുടുംബം ഗ്രാമത്തിൽ നിന്ന് പുറത്തേക്ക് പോകുന്നത് വരെ ഇവർക്ക് സാധനങ്ങൾ വിൽക്കരുതെന്നും, പൊതുവസ്തുക്കൾ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ഗ്രാമപ്രമുഖർ നിർദേശിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം