കൈക്കൂലി വാങ്ങിയ സംഭവം; എംഎൽഎ വിരുപാക്ഷപ്പയെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു

ബെംഗളൂരു: കൈക്കൂലിക്കേസിൽ ഉൾപ്പെട്ട കർണാടകയിലെ ബിജെപി എംഎൽഎ മാദൽ വിരുപാക്ഷപ്പയെ പിടികൂടാൻ ഏഴ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. നിലവിൽ എംഎൽഎ ഒളിവിലാണ്.

ലോകായുക്ത ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് ഏഴു പ്രത്യേക സംഘങ്ങളെ നിയോഗിച്ചത്. വിരുപാക്ഷയ്ക്ക് വേണ്ടി സംസ്ഥാനത്തുടനീളം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലും എംഎൽഎയുടെ സ്വദേശമായ ദാവൻഗെരെയിലെ വിവിധഭാഗങ്ങളിലും പ്രത്യേക പരിശോധന നടത്തുന്നുണ്ട്.

അതേസമയം വിരുപാക്ഷപ്പ അധ്യക്ഷനായിരുന്ന കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡിൽ (കെ.എസ്.ഡി.എൽ.) 300 കോടി രൂപയുടെ അഴിമതി നടന്നതായി ജീവനക്കാർ ആരോപിച്ചു. ഇതേക്കുറിച്ചും ലോകായുക്ത അന്വേഷിക്കും. വിരുപാക്ഷപ്പയെ ലോകായുക്ത പോലീസ് തിരയുന്നതിനിടെയാണ് കെ.എസ്.ഡി.എലിൽ അഴിമതിനടന്നതായി ആരോപിച്ച് ജീവനക്കാരുടെ സംഘടന രംഗത്തെത്തിയത്.

മൈസൂരു സാൻഡൽ സോപ്പ് നിർമിക്കുന്ന കെ.എസ്.ഡി.എൽ. അസംസ്കൃതവസ്തുക്കൾ വാങ്ങിയതിൽ 300 കോടിയുടെ അഴിമതി നടന്നതായാണ് ആരോപണം. നിശ്ചയിച്ച കരാർതുകയെക്കാൾ ഇരട്ടിയോളം പണം കമ്പനികൾക്ക് നൽകിയെന്നും ഇത് കൂടുതൽ കമ്മിഷൻ കൈപ്പറ്റാൻവേണ്ടിയാണെന്നും ജീവനക്കാർ ആരോപിച്ചു.

വിരുപാക്ഷപ്പ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസിറകുമെന്ന് ലോകായുക്ത പോലീസ് അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവിലെയും ദാവണഗെരെയിലെയും വീടുകളിലും ഓഫീസിലും നോട്ടീസ് പതിപ്പിക്കാനാണ് നീക്കം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം