കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ ക്ഷണിച്ചു; ആര്‍ക്കെല്ലാം അപേക്ഷിക്കാം?

കേരളത്തിലെ സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്‌തിട്ടുള്ള സര്‍ക്കാര്‍/എയ്‌ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളജുകളിലും, ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജുകളിലും ബിരുദ കോഴ്‌സുകളിൽ 2022-23 അധ്യയനവര്‍ഷത്തിൽ ഒന്നാം വര്‍ഷ എയ്‌ഡഡ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളിൽ നിന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 20 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഈ അധ്യയന വര്‍ഷം (2022-23) 1000 സ്കോളര്‍ഷിപ്പുകളാണ് അനുവദിക്കുന്നത്.

സയന്‍സ്, സോഷ്യല്‍ സയന്‍സ്, ബിസിനസ് സ്‌റ്റഡീസ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ കേരളത്തിലെ ഗവണ്‍മെന്‍റ്/എയ്‌ഡഡ് ആര്‍ട്‌സ് & സയന്‍സ് കോളജുകളിലും, ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജുകളിലും എയ്‌ഡഡ് കോഴ്‌സുകളില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകര്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും/സെല്‍ഫ് ഫിനാന്‍സിങ് കോഴ്‌സുകള്‍ക്കും പഠിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷിക്കേണ്ടതില്ല.

സ്കോളര്‍ഷിപ്പ് തുക ബിരുദ പഠനത്തിന്: 

  • ഒന്നാം വര്‍ഷം : 12,000/- രൂപ
  • രണ്ടാം വര്‍ഷം : 18,000/- രൂപ
  • മൂന്നാം വര്‍ഷം : 24,000/- രൂപ

ബിരുദാനന്തര ബിരുദതല തുടര്‍ പഠനത്തിന്:

  • ഒന്നാം വര്‍ഷം : 40,000/- രൂപ
  • രണ്ടാം വര്‍ഷം : 60,000/- രൂപ

40 ശതമാനമോ അതിനു മുകളിലോ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് തുകയുടെ 25% അധികമായും നല്‍കുo.
കൂടുതൽ വിവരങ്ങൾക്ക് :https://www.kshec.kerala.gov.in/

അപേക്ഷ സമർപ്പണത്തിന് : https://www.scholarship.kshec.kerala.gov.in

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം