സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനമില്ലെന്ന് ആകാശ് ചോപ്ര

വലിയ ആരാധക പിന്തുണയുണ്ടെങ്കിലും സഞ്ജു സാംസണിന് നിലവിലെ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനമില്ലെന്ന് മുന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ സഞ്ജുവിനായിട്ടില്ല എന്ന് ചോപ്ര വിമർശിച്ചു.

2022ല്‍ സഞ്ജു ലഭിച്ച അവസരങ്ങളില്‍ മികവ് കാട്ടിയിരുന്നു എന്നത് അവഗണിച്ചാണ് ആകാശ് ചോപ്രയുടെ വിമർശനം. സഞ്ജു സാംസണിന് വലിയ ആരാധകവൃന്ദമുണ്ട്. നന്നായി കളിക്കുമ്പോള്‍ അനായാസം ബാറ്റേന്തുന്നതായി തോന്നും. ഇന്ത്യക്കായി കളിക്കാന്‍ കുറച്ച് അവസരങ്ങള്‍ ലഭിച്ചെങ്കിലും വിനിയോഗിക്കാനായില്ല. ഇതാണ് ആരാധകർ മനസിലാക്കാത്ത വസ്തുത. നിലവിലെ ടീമില്‍ കുറച്ച് അവസരങ്ങളെ ലഭിക്കൂവെന്ന് സഞ്ജു തന്നെ മനസിലാക്കിയിരിക്കുന്നു. പ്ലേയിംഗ് ഇലവനില്‍ നിലവില്‍ സ്ഥാനമൊഴിവില്ല. ഇരട്ട സെഞ്ചുറി നേടിയ ശേഷം ഇഷാന്‍ കുറച്ച് മത്സരങ്ങളില്‍ ബഞ്ചിലിരുന്നു. അതാണ് നിലവിലെ സാഹചര്യം. അവസരങ്ങള്‍ ലഭിക്കുമ്പോള്‍ അത് പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.

അവസരങ്ങള്‍ പാഴാക്കിയാല്‍ അതിനെ ഓർത്ത് ദുഖിക്കേണ്ടിവരും. സഞ്ജുവിനെ കളിപ്പിക്കൂ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും, ലോകകപ്പ് വരെ നേടാം എന്നാണ് എല്ലാവരും പറയുന്നത്. ബൗളർമാർക്ക് മോശം ദിവസങ്ങളുണ്ടാകുമെന്നും ദിനേശ് കാർത്തിക്കോ റിഷഭ് പന്തോ അയാള്‍ക്ക് മുമ്പ് കളിക്കുമെന്നോ ആരാധകർ മനസിലാക്കുന്നില്ല. എന്നിട്ടും സഞ്ജു ബാറ്റിംഗില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്നും ചോപ്ര ഒരു യൂട്യൂബ് ഷോയില്‍ വിമർശിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം