രാഹുൽ ഗാന്ധിയെ ഇന്ത്യയിൽ നിന്ന് പുറത്താക്കണം; വിമർശനവുമായി പ്രജ്ഞാ സിങ് താക്കൂർ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇന്ത്യയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂർ. അടുത്തിടെ ബ്രിട്ടണില്‍ ഉള്‍പ്പടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമർശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവിന്റെ വിമർശനം.

ഒരു വിദേശ വനിതയിൽ ജനിച്ച മകന് ഒരിക്കലും രാജ്യസ്‌നേഹിയാവാൻ കഴിയില്ലെന്ന് ചാണക്യ പറഞ്ഞതായും അത് സത്യമാണെന്ന് രാഹുൽ ഗാന്ധി തെളിയിച്ചുവെന്നും ഭോപ്പാലിൽ നിന്നുള്ള ബിജെപി എംപി പറഞ്ഞു.

പാർലമെന്റിൽ പ്രവർത്തിക്കുന്ന മൈക്കുകൾ പലപ്പോഴും പ്രതിപക്ഷത്തിനെതിരെ നിശബ്ദമാക്കപ്പെടാറുണ്ടെന്ന് രാഹുൽ ഗാന്ധി യുകെ പര്യടനത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു. ഞങ്ങളുടെ മൈക്കുകൾ പ്രവർത്തനരഹിതമല്ല, അവ പ്രവർത്തിക്കുന്നുണ്ട്. പക്ഷേ ഞങ്ങൾക്ക് ഇപ്പോഴും അവ ഓണാക്കാൻ കഴിയില്ല. സംസാരിക്കുന്നതിനിടയിൽ എനിക്ക് പലപ്പോഴും ഈ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ട്. രാഹുൽ ഗാന്ധി പറഞ്ഞു. ഇതോടെയാണ് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാക്പോര് രൂക്ഷമായത്.

നിങ്ങളുടെ അമ്മ ഇറ്റലിയിൽ നിന്നുള്ളവരായതിനാൽ നിങ്ങൾ ഇന്ത്യയിൽ നിന്നല്ലെന്ന് വ്യക്തമാണർന്ന താക്കൂർ ആരോപിച്ചു.

പാർലമെന്റ് സുഗമമായി പ്രവർത്തിച്ചാൽ കൂടുതൽ ജോലികൾ നടക്കും. എന്നാൽ കൂടുതൽ ജോലി ഉണ്ടായാൽ കോൺഗ്രസിന് പിടിച്ച് നില്‍ക്കാനാവില്ല. അവരുടെ (കോൺഗ്രസ്) അസ്തിത്വം അവസാനത്തിന്റെ വക്കിലാണ്. ഇപ്പോൾ അവരുടെ മനസ്സും ദുഷിച്ചിരിക്കുന്നുവെന്നും എംപി ആരോപിച്ചു.

ലണ്ടനിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി ബിജെപിക്കെതിരെ രൂക്ഷമായ വിമർശനമായിരുന്നു നടത്തിയത്. ചൈന വിഷയം ഇന്ത്യൻ പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കില്ലെന്നും രാജ്യത്ത് പ്രതിപക്ഷം എന്ന ആശയം സർക്കാർ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന രാഹുലിന്റെ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പരാമർശം രാജ്യത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്നാണ് ബിജെപി വിമർശനം.

അതേസമയം, മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണ് എംപി പ്രജ്ഞാ. അവരാണ് രാജ്യത്തിന് മാനക്കേട് എന്ന് പ്രഗ്യ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് എംപി കോൺഗ്രസ് മീഡിയ വിഭാഗം ചെയർപേഴ്‌സൺ കെകെ മിശ്രയും രംഗത്തെത്തി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം