കേരള സമാജം സാന്ത്വനഭവനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: ബാഗ്ലൂര്‍ കേരള സമാജം സാന്ത്വനഭവനം പദ്ധതിയുടെ ഉദ്ഘാടനവും 14 വീടുകളുടെ താക്കോല്‍ ദാനവും മാര്‍ച്ച് 21 ന് രാവിലെ 10 മണിക്ക് നടക്കും. വയനാട് കല്പറ്റ ,മുട്ടില്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി രാഹുല്‍ ഗാന്ധി എം പി ഉദ്ഘാടനം ചെയ്യും. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

കെ സി വേണുഗോപാല്‍ എം പി, എംഎല്‍എമാരായ ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, മുന്‍ എംഎല്‍എ എന്‍.ഡി അപ്പച്ചന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നസീമ ടീച്ചര്‍, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാട്, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് തുടങ്ങിയവര്‍ സംബന്ധിക്കും.

സാന്ത്വനഭവനം പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ വീടുകളില്‍ ഒന്ന്

2019 ലെ കാലവര്‍ഷക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ട വയനാട് ജില്ലയിലെ കല്‍പ്പറ്റ മുട്ടില്‍ പഞ്ചായത്തില്‍ ഉള്ള പതിനാല് കുടുംബങ്ങള്‍ക്കാണ് കേരള സമാജം സാന്ത്വന ഭവനം പദ്ധതിയിലൂടെ വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. നിര്‍ധനരായ 100 കുടുംബങ്ങള്‍ക്ക് വീടുകള്‍ വച്ച് നല്‍കാനാണ് കേരള സമാജം ലക്ഷ്യമാക്കുന്നതെന്ന് സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ പറഞ്ഞു.

1940 ല്‍ ബാംഗ്ലൂരില്‍ രൂപീകൃതമായ മലയാളികളുടെ ആദ്യത്തെ സംഘടനയാണ് കേരള സമാജം. വിദ്യഭ്യാസരംഗത്തും കാരുണ്യ സാംസ്‌കാരിക രംഗത്തും മുന്നില്‍ നില്‍ക്കുന്ന പ്രസ്ഥാനമാണ് കേരള സമാജം. 12 വിദ്യഭ്യാസ സ്ഥാപനങ്ങളും ഐ എ എസ് അക്കാദമിയും പ്രവര്‍ത്തിക്കുന്നു . കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ അക്കാദമിയില്‍ നിന്നും 140 പേര്‍ക്ക് സിവില്‍ സര്‍വീസ് ലഭിച്ചിട്ടുണ്ട്. സമാജത്തിനു കീഴില്‍ 4 ആംബുലന്‍സ് സര്‍വീസുകളും 6 ഡയാലിസിസ് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നു.

സാന്ത്വന ഭവനം ആദ്യ വീടിന്റെ തറക്കല്ലിടല്‍ കര്‍മം വയനാട് കലക്ടര്‍ ഡോ. അദീന അബ്ദുള്ളയും കെട്ടിട നിര്‍മാണത്തിന്റെ ഉദ്ഘാടനം സുല്‍ത്താന്‍ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണനുമാണ് നിര്‍വഹിച്ചത്. കൊറോണ കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുറെ നാള്‍ തടസപ്പെട്ടിരുന്നു. കല്‍പ്പറ്റ ഫ്രണ്ട്‌സ് ക്രിയേറ്റീവ് മൂവ്‌മെന്റിനെ സഹായത്തോടെയാണ്പദ്ധതി നടപ്പാക്കിയത്.

വിശദ വിവരങ്ങള്‍ക്ക് 9845222688, 98800 66695

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം