ബെംഗളൂരു – മൈസൂരു എക്സ്പ്രസ് പാതയിൽ കെഎസ്ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു – മൈസൂരു അതിവേഗപാതയിൽ കർണാടക ആർടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ടോൾപ്ലാസ ഒഴിവാക്കാൻ തെറ്റായ പാതയിൽ പോയ കർണാടക ആർടിസി ബസാണ് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചത്.

സ്വകാര്യ കമ്പനി ജീവനക്കാരനായ സിദ്ധപ്പയാണ് മരിച്ചത്. പിൻസീറ്റിലിരുന്ന ആളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഡദി കിനിമിനികെ ടോൾ പ്ലാസയ്ക്ക് സമീപത്തായിരുന്നു അപകടം. ബിഡദിയിലേക്ക് പോവുകയായിരുന്ന ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. സർവീസ് റോഡിലൂടെയാണ് ഈ ബസ് സഞ്ചരിക്കേണ്ടത്.

നൈസ് റോഡ് ജംഗ്ഷൻ കഴിഞ്ഞ് ബിഡദിയിലെത്താൻ ബസ് അതിവേഗപ്പാതയിലെ മേൽപ്പാലത്തിൽ കയറി. ടോൾ പ്ലാസയ്ക്ക് മുന്നിൽവെച്ച് സർവീസ് റോഡിൽ പ്രവേശിക്കാമെന്നാണ് ഡ്രൈവർ കരുതിയത്. എന്നാൽ, സർവീസ് റോഡിലേക്കുള്ള ഭാഗം അടച്ചിട്ടിരിക്കുകയായിരുന്നു. ഇതേത്തുടർന്ന് യു ടേൺ എടുത്ത് എതിർദിശയിലേക്ക് പോകുന്ന സമയത്താണ് ബൈക്കിൽ ഇടിച്ചതെന്ന് പോലീസ് പറഞ്ഞു.

ടോൾ പ്ലാസയ്ക്ക് സമീപത്തുനിന്ന് സർവീസ് റോഡിലേക്ക് പോകുന്ന ഭാഗം രണ്ടു ദിവസം മുമ്പ് അടച്ചതിനാൽ പല ഡ്രൈവർമാർക്കും ഇതേക്കുറിച്ച് അറിയില്ലായെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കർണാടക ആർടിസിയുടെ ഓർഡിനറി ബസുകൾ അതിവേഗപ്പാതയിലെ സർവീസ് റോഡ് വഴിയാണ് പോകേണ്ടത്. നോൺ സ്‌റ്റോപ്പ് സർവീസുകൾക്കും പ്രീമിയം സർവീസുകൾക്കും മാത്രമേ ടോൾ പ്ലാസ കടന്ന് പ്രധാന പാതയിലൂടെ പോകാൻ സാധിക്കൂ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം