വിനോദയാത്ര പോയ കൊമ്പനെ കർണാടകയിൽ നാട്ടുകാർ തടഞ്ഞു

ബെംഗളൂരു: ഏകീകൃത കളര്‍ കോഡില്‍ നിന്നു രക്ഷപ്പെടാന്‍ കര്‍ണാടകയിലേക്കു രജിസ്ട്രേഷന്‍ മാറ്റിയ കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസുകള്‍ കർണാടകയിൽ നാട്ടുകാര്‍ തടഞ്ഞു. ബെംഗളൂരുവിലെ കോളേജിലെ മലയാളി വിദ്യാർഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് ബെംഗളൂരുവിന് അടുത്താണ് നാട്ടുകാര്‍ തടഞ്ഞത്.

കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള ലൈറ്റുകളും ഗ്രാഫിക്സുകളുമുള്ള ബസ് മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുമെന്ന് ആരോപിച്ചാണ് നാട്ടുകാർ തടഞ്ഞതെന്നാണ് വിവരം. ബസിനു മുന്നിലെ ഫ്ലൂറസന്‍സ് ഗ്രാഫിക്സുകള്‍ കണ്‍സീലിങ് ടേപ്പ് കൊണ്ട് മറച്ചതിനു ശേഷമാണ് ബസിന്റെ യാത്ര തുടരാന്‍ അനുവദിച്ചത്. കേരളത്തിലെ നിയമം മറികടക്കാന്‍ ബസുകളുടെ രജിസ്ട്രേഷന്‍ ഈയിടെയാണ് കര്‍ണാടകയിലേക്കു മാറ്റിയത്. ചിക്കമഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് ബസിനെ നാട്ടുകാർ തടഞ്ഞത്.

വലിയ ശബ്ദത്തിൽ പാട്ട് വെച്ചായിരുന്നു യാത്ര. കേരളത്തിൽ സമീപ കാലത്ത് ഉണ്ടായ അപകടങ്ങളെ തുടർന്ന് ടൂറിസ്റ്റ് ബസുകൾക്ക് കർശന നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതേ തുടർന്ന് കൊമ്പൻ ബസുടമ തന്റെ 30 ബസുകളുടെയും രജിസ്ട്രേഷൻ ബെംഗളൂരുവിലെ ബന്ധുവിന്റെ പേരിലേക്ക് മാറ്റിയിരുന്നു. ഓടുന്ന ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ ബസിനെതിരെ കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു.

അതേസമയം ശബ്ദവും വെളിച്ച സംവിധാനങ്ങളുമല്ല ബസ് തടയാൻ കാരണമെന്നും വിദ്യാർഥികളും നാട്ടുകാരും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് ബസ് തടഞ്ഞതെന്നും ബസുടമ വിശദീകരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം