പർവതത്തിന് മുകളിൽ നഗ്നനായി ഫോട്ടോ എടുത്തു; വിനോദസഞ്ചാരി നാടുകടത്തൽ ഭീഷണിയിൽ

ബാലിയിലെ അഗുങ് പർവതത്തിന് മുകളിൽ കയറി നഗ്നനായി ഫോട്ടോ എടുത്ത വിനോദ സഞ്ചാരിയെ നാടുകടത്താനൊരുങ്ങി ഇന്ത്യോനേഷ്യ. റഷ്യൻ വിനോദ സഞ്ചാരിയായ യൂറി എന്ന യുവാവാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്.

നാടുകടത്തലിനു പുറമേ 6 മാസത്തേക്ക് ഇന്ത്യോനേഷ്യയിലേക്ക് പ്രവേശിക്കുന്നതിനും ഇദ്ദേഹത്തിന് വിലക്കേർപ്പെടുത്തും. ഹിന്ദുക്കൾ പരിശുദ്ധമായി കരുതി പോരുന്ന പർവതമായ അഗുങിന് മുകളിൽ കയറിയാണ് യൂറി നഗ്നനായി ഫോട്ടോ എടുത്തത്. ബാലിയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ഇവിടം ദൈവങ്ങളുടെ ഇരിപ്പിടമായാണ് ഹിന്ദുക്കൾ കരുതി വരുന്നത്.

അതേ സമയം തന്‍റെ അറിവില്ലായ്മ മൂലമാണ് ഇത്തരമൊരു പ്രവർത്തി ചെയ്തതെന്നും മാപ്പു പറയുന്നതായും യൂറി ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കി. യൂറിയുടെ പ്രവർത്തി പർവതത്തെ അശുദ്ധമാക്കിയെന്ന് പറഞ്ഞ് പ്രദേശവാസികൾ നടത്തിയ ശുദ്ധികലശത്തിലും അദ്ദേഹം പങ്കെടുത്തു.

എന്നാൽ യൂറിയുടെ പെരുമാറ്റത്തിന് മാപ്പില്ലെന്നാണ് ഇന്ത്യോനേഷ്യൻ സർക്കാരിന്‍റെ നിലപാട്. നിയമ ലംഘനത്തിനൊപ്പം ഇന്ത്യോനേഷ്യയുടെ സംസ്കാരത്തോട് തികഞ്ഞ അവമതിപ്പും യൂറി പ്രകടിപ്പിച്ചതായാണ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം