ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന അന്തർസംസ്ഥാന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ഉത്സവ സീസണുകളിൽ അമിത നിരക്ക് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്ന അന്തർസംസ്ഥാന ബസുകൾക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു.  മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഗതാഗത വകുപ്പിന്റെ ഉന്നതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വിഷു, ഈസ്റ്റർ, റംസാൻ എന്നീ ആഘോഷങ്ങൾ പ്രമാണിച്ച് യാത്രക്കാരിൽ നിന്നും അന്തർസംസ്ഥാന ബസുകൾ ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അടിയന്തര യോഗം ചേർന്നത്.

ഉത്സവ സീസണിലെ വാഹന പരിശോധനക്കായി പ്രത്യേക സ്ക്വാഡിനെയും രൂപീകരിക്കുന്നതാണ്. സ്ക്വാഡ് രൂപീകരണത്തിനായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ ഏപ്രിൽ ഒന്നിന് പ്രത്യേക യോഗം ചേരും. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ അവ പരിഹരിക്കേണ്ട പൂർണ ഉത്തരവാദിത്വം ബസ് ഉടമകൾക്കായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ, അമിത സ്പീഡിൽ ഓടിക്കുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അവധിക്കാലവും ഉത്സവ സീസനും പ്രമാണിച്ച് കൂടുതല്‍ ബസ് സര്‍വീസ് നടത്തുവാന്‍ കെ.എസ്.ആര്‍.ടിസിക്ക് മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം