രാജ്യത്ത് വീണ്ടും ഒമിക്രോൺ വ്യാപനം; ഒറ്റ ദിവസം 3016 രോഗികൾ

ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റദിവസം പുതുതായി 3016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൊട്ടുമുമ്പുള്ള ദിവസത്തേക്കാള്‍ 40 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ആറു മാസത്തിനിടയിലെ ഏറ്റവും കൂടിയ രോഗനിരക്കാണിത്. നിലവിൽ രാജ്യത്ത് 13,509രോഗബാധിതരെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 14 മരണം കൂടി റിപ്പോർട്ട്‌ ചെയ്‌തു.‌‌ മഹാരാഷ്‌ട്ര, ഡൽഹി, കർണാടക എന്നിവിടങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഒക്‌ടോബറിന്‌ ശേഷമുള്ള ഏറ്റവും രൂക്ഷമായ രോഗവ്യാപനം റിപ്പോർട്ട്‌ ചെയ്‌ത മഹാരാഷ്ട്രയിൽ ഒറ്റദിവസം 694 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  എക്‌സ്‌ബിബി 1.16 വകഭേദമാണ്‌ കോവിഡ്‌ കുതിപ്പിന് പിന്നിലെന്നാണ്‌ നിഗമനം. ശരാശരി മൂവായിരമായിരുന്ന കോവിഡ്‌ ബാധിതരുടെ എണ്ണം കഴിഞ്ഞ ഏതാനും ആഴ്‌ചകളിലായി 10,500 ആയി ഉയർന്നു.

ഡൽഹിയിൽ 24 മണിക്കൂറിൽ 300 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടകയിൽ ഒറ്റദിവസം 215 രോ​ഗബാധിതര്‍.ബംഗുളുരുവിൽ മാത്രം ദിവസേനയുള്ള രോ​ഗികളുടെ എണ്ണത്തില്‍177 ശതമാനം വർധനയുണ്ടായി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം പ്രതിദിന രോ​ഗസ്ഥിരീകരണ നിരക്ക് 2.7 ശതമാനമാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മിക്ക സംസ്ഥാനവും അടിയന്തരയോ​ഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.

അതേസമയം രാജ്യത്ത് കോവിഡ്‌ ഒമിക്രോൺ ഉപവകഭേദമായ എക്‌സ്‌ബിബി 1.16 യാണ്  ഏറ്റവും കൂടുതൽ വ്യാപിക്കുന്നതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ഏതാനും മാസമായി എക്‌സ്‌ബിബി 1.16 ഒമിക്രോൺ ഉപവകഭേദം ഇന്ത്യയിൽ പ്രചരിക്കുന്നുണ്ടെന്നും ഇത്‌ നിരീക്ഷിച്ചുവരികയാണെന്നും ലോകാരാഗ്യസംഘടന സാങ്കേതിക വിദഗ്‌ധ മരിയ വാൻ കെർഖോവ്‌ പറഞ്ഞു. നിലവിൽ 22 രാജ്യത്ത്‌ ഈ ഉപവകഭേദമുണ്ട്‌. കൂടുതല്‍ രോ​ഗവ്യാപനം ഇന്ത്യയിലാണ്. പുതിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും അവർ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം