അച്ചടക്കനടപടി; ബ്ലാസ്റ്റേഴ്സിന് നാല് കോടി പിഴ, കോച്ചിന് പത്ത് മത്സരങ്ങളില്‍ വിലക്ക്

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ പകുതിക്ക് വെച്ച് കളി മതിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിനെതിരെ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ കടുത്ത അച്ചടക്കനടപടി.

ടീമിന് നാല് കോടി രൂപ പിഴ വിധിച്ചു. ടീമിന്റെ പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമുണ്ട്. വിഷയത്തിൽ പൊതുക്ഷമാപണം നടത്താനും ക്ലബ്ബിനോട് നിർദേശിച്ചിട്ടുണ്ട്. ക്ഷമാപണം നടത്തിയില്ലെങ്കിൽ ആറ് കോടി രൂപ പിഴയടയ്ക്കണം.

വുകോമാനോവിച്ചും പരസ്യമായി മാപ്പുപറയണം. അല്ലാത്തപക്ഷം പിഴ ശിക്ഷ 10 ലക്ഷമാകും. ടീമിന്റെ ഡ്രസ്സിങ് റൂമിൽ വരെ പ്രവേശനവിലക്ക് ബാധകമാണ്. 10 ദിവസത്തിനകം പിഴ അടയ്ക്കാനാണ് നിർദേശം. അച്ചടക്കനടപടി ഒരാഴ്ചക്കുള്ളിൽ നടപ്പാക്കണമെന്ന് നിർദേശിച്ച ഫെഡറേഷൻ അപ്പീൽ നൽകാൻ അവകാശമുണ്ടെന്നും വ്യക്തമാക്കി. ഇതോടെ നടക്കാനിരിക്കുന്ന സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ടീമിനൊപ്പമുണ്ടാകാനിടയില്ല.

മാർച്ച് മൂന്നിന് ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പ്ലേ ഓഫ് മത്സരമാണ് ഐഎസ്എൽ ചരിത്രത്തിൽ തന്നെ ഇതുവരെ കാണാത്ത വിവാദ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.

ഗോൾരഹിതമായ 90 മിനിറ്റുകൾക്ക് ശേഷം മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. ഇതിനിടെ ബ്ലാസ്റ്റേഴ്സ് ബോക്സിന്റെ പുറത്ത് ബെംഗളൂരുവിന് അനുകൂലമായി ഒരു ഫ്രീ കിക്ക് ലഭിച്ചു. 96-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോൾകീപ്പറും ഫ്രീ കിക്ക് തടയാനായി തയ്യാറെടുക്കും മുമ്പ് സുനിൽ ഛേത്രി പെട്ടെന്നുതന്നെ കിക്കെടുത്ത് പന്ത് വലയിലെത്തിക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയാറാകും മുൻപാണു കിക്കെടുത്തതെന്ന് താരങ്ങൾ വാദിച്ചെങ്കിലും റഫറി ക്രിസ്റ്റൽ ജോൺ അത് അംഗീകരിച്ചില്ല. തുടർന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിനെ തിരികെ വിളിക്കുകയായിരുന്നു.

ഇന്ത്യയിൽ തന്നെ ഇതിനു മുൻപ് ഒരിക്കൽ മാത്രമേ ഇതുപോലൊരു സംഭവമുണ്ടായിട്ടുള്ളൂ. 2012 ഡിസംബർ ഒമ്പതിന് കൊൽക്കത്തയിൽ നടന്ന ഈസ്റ്റ് ബംഗാൾ – മോഹൻ ബഗാൻ മത്സരത്തിലായിരുന്നു സമാന സംഭവം നടന്നത്. അന്ന് ഇതുപോലെ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ച മോഹൻ ബഗാന്റെ 12 പോയന്റ് വെട്ടിക്കുറയ്ക്കുകയും രണ്ട് കോടി രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം