ആകാശ് മിസൈല്‍ ഇന്ത്യന്‍ സൈന്യത്തിന് നല്‍കാൻ ധാരണയായി

നവീകരിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം ഇന്ത്യന്‍ സൈന്യത്തിന് നല്‍കാനുള്ള 6000 കോടി രൂപയുടെ കരാറില്‍ പ്രതിരോധമന്ത്രാലയവും ഭാരത് ഡൈനാമിക്സ് ലിമിറ്റഡും ഒപ്പിട്ടു. അതിര്‍ത്തിയില്‍ ശത്രുവിമാനങ്ങളെയും ഡ്രോണുകളെയും പ്രതിരോധിക്കാന്‍ സൈന്യത്തിന് കൂടുതല്‍ പിന്തുണ നല്‍കുന്നതാണ് ആകാശ് മിസൈലുകള്‍.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്ക് പോലെ സമുദ്ര നിരപ്പില്‍ നിന്ന് ഉയരത്തിലുള്ള അതിശൈത്യമുള്ള മേഖലകളില്‍ ആകാശ് പ്രതിരോധ സംവിധാനം ഫലപ്രദമാകും. 4,500 മീറ്റര്‍ വരെ ഉയരത്തില്‍ വിന്യസിക്കാന്‍ കഴിയുന്ന മിസൈല്‍ 25 മുതല്‍ 30 കിലോമീറ്റര്‍ വരെ ദൂരത്തുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കും.

തദ്ദേശീയമായി വികസിപ്പിച്ച പുതിയ റേഡിയോ ഫ്രീക്വന്‍സി സീക്കര്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാനും സഹായിക്കും. ഗ്രൗണ്ട് സംവിധാനങ്ങളും പരിഷ്കരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം