ഓൺലൈൻ വഴി പോത്തിനെ ഓർഡർ ചെയ്ത കർഷകന് നഷ്ടപ്പെട്ടത് 87,000 രൂപ

ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ പോത്തിനെ ഓർഡർ ചെയ്ത കർഷകന് 87,000 രൂപ നഷ്ടപ്പെട്ടു. ഗ്വാളിയോറിലെ ഹോതം സിംഗ് ബാഗേല്‍ എന്ന കര്‍ഷകനാണ് പണം നഷ്ടമായത്. പണം നല്‍കിയിട്ടും പോത്തിനെ ലഭിക്കാത്തതോടെ കർഷകൻ പോലീസിൽ പരാതി നൽകി. തുടന്നാണ് സംഭവം പുറത്താകുന്നത്.

കര്‍ഷകന്‍ ജയ്പൂരിലെ ശര്‍മ്മ ഡയറി ഫാമില്‍ നിന്നാണ് ഓണ്‍ലൈനായി പോത്തിനെ വാങ്ങാന്‍ ഓര്‍ഡര്‍ ചെയ്തത്. ഹോതം സിംഗ് ബാഗേല്‍ ഫേസ്ബുക്കില്‍ കണ്ട പരസ്യത്തിലൂടെയാണ് 60,000 രൂപ ഓണ്‍ലൈനായി നല്‍കി പോത്തിനെ ഓര്‍ഡര്‍ ചെയ്തത്. ഇദ്ദേഹം ഫാമിന്റെ ഉടമയായ അശോക് കുമാര്‍ ശര്‍മ്മയുമായി ഫോണിലൂടെ ബന്ധപ്പെട്ടാണ് കച്ചവടം ഉറപ്പിച്ചത്. ജയ്പൂരില്‍ നിന്ന് ഗ്വാളിയോറിലേക്ക് പോത്തിനെ കൊണ്ടുവരുന്നതിനുള്ള വാഹന ചിലവായി 4,200 രൂപ കൂടി ശര്‍മ്മ അധികമായി ആവശ്യപ്പെട്ടിരുന്നു. ഈ പണവും സിംഗ് ഓണ്‍ലൈനായി തന്നെ നല്‍കി.

ശര്‍മ്മ പറഞ്ഞ തീയതി കഴിഞ്ഞിട്ടും പോത്ത് ഗ്വാളിയോറില്‍ എത്തിയില്ല. തുടര്‍ന്ന് സിംഗ് വീണ്ടും ശര്‍മയുമായി ബന്ധപ്പെട്ടു. എന്നാല്‍ വാഹനത്തിന്റെ ജിപിഎസ് ട്രാക്കിംഗ് സംവിധാനം നഷ്ടപ്പെട്ടതിനാല്‍ അത് നന്നാക്കുന്നതിനായി 12000 രൂപ കൂടി അധികമായി നല്‍കണമെന്ന് പിന്നീട് ശര്‍മ ആവശ്യപ്പെട്ടു. വേറെ വഴിയില്ലാത്തതിനാല്‍ സിംഗ് ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ് ഈ പണം നല്‍കാന്‍ തീരുമാനിച്ചു.

എന്നാല്‍ ശര്‍മ്മ വീണ്ടും വാക്കുമാറ്റി ജിപിഎസ് ട്രാക്കിംഗ് സംവിധാനം നേരെയാക്കണമെങ്കില്‍ 25000 രൂപ കൂടി നല്‍കണമെന്ന് സിങ്ങിനെ അറിയിച്ചു. അങ്ങനെ 25000 രൂപ കൂടി സിംഗ് ശര്‍മ്മയ്ക്ക് ഓണ്‍ലൈനായി നല്‍കുകയായിരുന്നു. കര്‍ഷകന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ശർമ എന്ന വ്യക്തിക്കായി തിരച്ചിൽ ആരംഭിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം