മലബാർ മുസ്ലിം അസോസിയേഷൻ റമദാൻ പ്രഭാഷണം

ബെംഗളൂരു: ആത്മ വിശുദ്ധി ചിട്ടപ്പെടുത്താൻ വിശ്വാസികൾ തിരഞ്ഞെടുക്കുന്നത് വ്രതകാലത്തെയാണെന്നും യഥാർത്ഥ വ്രതത്തിലൂടെ വിശ്വാസി ശാരീരികവും മാനസികവുമായ വിശുദ്ധി കൈവരിക്കുന്നുവെന്നും എം.എം.എ ഖത്തീബ് സെയ്തു മുഹമ്മദ് നൂരി പറഞ്ഞു. മലബാർ മുസ്ലിം അസോസിയേഷൻ റമദാൻ പ്രഭാഷണം ഡബിൾ റോഡ് ശാഫി മസ്ജിദിൽ വെച്ച് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. തിന്മക്കെതിരെ നന്മയുടെ പോരാട്ടമാണ് വ്രതം. വിശപ്പിലൂടെ മനുഷ്യന്റെ അവശ വികാരങ്ങളെ മനസിലാക്കാൻ വിശ്വാസിക്ക് കഴിയുന്നുവെന്നും സഹനം, വിട്ടുവീഴ്ച്ച, പരസ്പര സ്നേഹം, കാരുണ്യം തുടങ്ങിയ ഗുണങ്ങൾ വ്രതത്തിലൂടെ അവർക്ക് സാധ്യമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എം.എം.എ പ്രസിഡണ്ട് ഡോ. എൻ. എ. മുഹമ്മദ്, ജനറൽ സെക്രട്ടറി ടി.സി സിറാജ്, അഡ്വ. പി.ഉസ്മാൻ, കെ.സി.അബ്ദുൽ ഖാദിർ, ശംസുദ്ധീൻ കൂടാളി, സി.പി. സദഖത്തുല്ലാഹ് തുടങ്ങിയവർ പങ്കെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം