ഐ.പി.എൽ. മത്സരദിവസങ്ങളിൽ നമ്മ മെട്രോ സർവീസ് രാത്രി ഒരു മണി വരെ നീട്ടും

ബെംഗളൂരു: ഐ.പി.എൽ. മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ നമ്മ മെട്രോയുടെ സർവീസ് സമയം രാത്രി ഒരു മണി വരെ നീട്ടി ബെംഗളൂരു മെട്രോറെയിൽ കോർപ്പറേഷൻ. ഏപ്രിൽ 2, 10, 15, 17, 23, 26, മേയ് 21 എന്നീ ദിവസങ്ങളിലാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐ.പി.എൽ. മത്സരങ്ങള്‍ നടക്കുന്നത്. ബൈയപ്പനഹള്ളി, കെങ്കേരി, നാഗസാന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽനിന്ന് ഈ ദിവസങ്ങളില്‍ രാത്രി ഒരു മണിക്കാകും അവസാന മെട്രോ പുറപ്പെടുക. മജെസ്റ്റിക് സ്റ്റേഷനിൽനിന്ന് പുലർച്ചെ 1.30-നാകും അവസാന മെട്രോ. അതേ സമയം പുതിയതായി ഉദ്ഘാടനം ചെയ്ത കെ.ആർ. പുരം – വൈറ്റ്ഫീൽഡ് പാതയിൽ സമയംകൂട്ടില്ല.

മത്സരമുള്ളദിവസങ്ങളിൽ എല്ലാ മെട്രോസ്റ്റേഷനുകളിൽനിന്നും 50 രൂപയ്ക്ക് പ്രത്യേകടിക്കറ്റ് വാങ്ങാം. ഇതുവെച്ച് രാത്രി എട്ടിന് ശേഷം കബൺ പാർക്ക്, എം.ജി. റോഡ് സ്റ്റേഷനുകളിൽനിന്ന് ഗ്രീൻ, പർപ്പിൾ ലൈനുകളിൽ യാത്രചെയ്യാം. നാളെയാണ് ബെംഗളൂരുവിലെ ആദ്യമത്സരം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം