കർണാടകയിൽ ക്രൈപിഎം-പേസിഎം ഹാഷ്ടാഗുമായി കോൺഗ്രസ്

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കെതിരെ പൊരുതാനുള്ള തന്ത്രം മാറ്റി കോൺഗ്രസ്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖരാണ് കർണാടകയിൽ കോൺഗ്രസ് പാർട്ടിയുടെ വിജയത്തിന് വേണ്ടി സജീവമായി കാമ്പയിന്‍ നടത്തുന്നത്. ഇപ്പോൾ ക്രൈപിഎം-പേസിഎം എന്ന പ്രചാരണവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

ക്രൈപിഎം-പേസിഎം ഹാഷ് ടാഗ് (#CryPMPayCM) കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിച്ചതോടെ ട്വിറ്ററില്‍ ട്രെന്‍ഡിങായി. സംസ്ഥാനത്തെ കരാറുകള്‍ ലഭിക്കണമെങ്കില്‍ ബിജെപി നേതാക്കള്‍ക്ക് 40 ശതമാനം കമ്മീഷന്‍ നല്‍കേണ്ട അവസ്ഥയാണ് എന്ന് കോണ്‍ട്രാക്ടര്‍മാര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് പേസിഎം പ്രചാരണം തുടങ്ങിയത്. മോദിക്കും ബൊമ്മൈക്കുമെതിരെ ഒരുമിച്ചാണ് ഇപ്പോള്‍ ക്രൈപിഎം-പേസിഎം കാമ്പയിന്‍. ഇത് മറികടക്കാന്‍ ശക്തമായ പ്രചാരണത്തിന് ഒരുങ്ങുകയാണ് ബിജെപി.

അതേസമയം പ്രധാനമന്ത്രി മോദി ഒരിക്കലും കരഞ്ഞിട്ടില്ല. കോണ്‍ഗ്രസ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി കരഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ, അവര്‍ക്ക് ജനങ്ങളുടെ അനുകമ്പ നേടാന്‍ സാധിച്ചിട്ടില്ലെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സംഭവത്തിൽ പ്രതികരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം