ഭര്‍ത്താവിനെ ഉടുത്ത സാരികൊണ്ട് കഴുത്ത് ഞെരിച്ച്‌ കൊന്ന കേസ്‌; കാമുകനെ പിടികൂടി

വേങ്ങരയില്‍ ഭര്‍ത്താവിനെ സാരിമുറുക്കി കൊന്ന കേസില്‍ യുവതിയുടെ കാമുകനും കൂട്ടുപ്രതിയുമായ യുവാവ് പോലീസ് പിടിയില്‍. ബിഹാര്‍ സ്വാംപുര്‍ സ്വദേശിയായ 27കാരന്‍ ജയ്പ്രകാശിനെ ബിഹാറില്‍ നിന്നുമാണ് വേങ്ങര പോലീസ് പിടികൂടിയത്. ബിഹാര്‍ സ്വാംപുര്‍ സ്വദേശി ജയ്പ്രകാശ് (27) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി 31നാണ് കോട്ടയ്ക്കല്‍ റോഡിലെ യാറംപടി പി കെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്ക് കഴിഞ്ഞിരുന്ന ബിഹാര്‍ സ്വദേശി സന്‍ജിത് പസ്വാന്‍ (33) കൊല്ലപ്പെടുന്നത്.

സംഭവത്തില്‍ പസ്വാന്റെ ഭാര്യ പൂനംദേവിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. കൊലപാതകം നടക്കുന്നതിനു തൊട്ടുമുമ്പ് യുവതിയും കാമുകനും ദീര്‍ഘനേരം സംസാരിച്ചിരുന്നതായി കോള്‍ ലിസ്റ്റില്‍ നിന്നും കണ്ടെത്തി. കൊലപാതകത്തിന്റെ ഓരോ ഘട്ടത്തിലും യുവതിക്ക് യുവാവില്‍ നിന്നും മൊബൈല്‍ഫോണ്‍ വഴി നിര്‍ദേശങ്ങള്‍ കിട്ടിയിരുന്നതായി പോലീസ് പറഞ്ഞു.

പോലീസ് പ്രതിയെത്തേടി ബിഹാറില്‍ എത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. രണ്ടാംതവണ ബന്ധുക്കളുടെ സഹായത്തോടെ തന്ത്രപൂര്‍വം കെണിയൊരുക്കിയാണ് അറസ്റ്റുചെയ്തത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം