എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഒരാൾ അറസ്റ്റിൽ

വെല്ലൂർ മെഡിക്കൽ കോളജിൽ എംബിബിഎസിന് അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ബിഹാർ പറ്റ്ന സ്വദേശിയും നിലവിൽ തമിഴ്നാട് കന്യാകുമാരിയിൽ താമസിക്കുകയും ചെയ്യുന്ന പ്രെയ്സ് മോൻ എന്ന റൈനാൾഡ് ടി ജേക്കബി (23 )നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പറക്കോട് സ്വദേശിയുടെ മൊഴി പ്രകാരമെടുത്ത കേസിലാണ് അടൂർ പോലീസിന്റെ നടപടി. മാവേലിക്കര സ്വദേശിയായ സ്റ്റീഫൻ എന്നയാൾ എംബിബിഎസ് സീറ്റ് ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനെ സമീപിച്ചതായും തുടർന്ന് കന്യാകുമാരി സ്വദേശികളായ നാലു പേരെ പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന്, 60 ലക്ഷത്തോളം രൂപ കൈക്കലാക്കുകയും സീറ്റ് തരപ്പെടുത്തി നൽകാതെ വഞ്ചിക്കുകയും ചെയ്തെന്നാണ് പരാതി. സംഘത്തില്‍ പെട്ട ഒരാളാണ് ഇപ്പോള്‍ പിടിയിലായത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ഇവർക്കെതിരെ പന്തളം, പാലാ, തൃശൂർ വെസ്റ്റ്, മഹാരാഷ്ട്ര നാഗ്‌പൂർ എന്നിവിടങ്ങളിൽ കേസുകൾ ഉണ്ട്.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം, അടൂർ ഡി വൈ എസ് പി. ആർ ജയരാജിന്റെ മേൽനോട്ടത്തിൽ രൂപവത്കരിച്ച അന്വേഷണ സംഘമാണ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം