കൊഗ്നിസന്റ് 3,500 ജീവനക്കാരെ പിരിച്ചുവിടുന്നു

മുംബൈ: ലോകത്തിലെ മുൻനിര ഐ.ടി. കമ്പനികളിലൊന്നായ കൊഗ്നിസന്റ് ആഗോളതലത്തിൽ 3,500 ജീവനക്കാരെ പിരിച്ചുവിടുന്നു. 2023-ൽ വരുമാനം ഇടിയുമെന്നാണ് കമ്പനി കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ ചെലവ്‌ പരമാവധി കുറയ്ക്കാനാണ് നീക്കം. നിലവിലെ ജീവനക്കാരില്‍ നിന്നും ഏകദേശം 1%  പേരെ ഒഴിവാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ‘നെക്സ്റ്റ്ജെൻ’ എന്ന പദ്ധതിപ്രകാരം കമ്പനിയുടെ റിയൽ എസ്റ്റേറ്റിനായുള്ള വാർഷികചെലവിൽ രണ്ടുവർഷംകൊണ്ട് 10 കോടി ഡോളർവരെ (ഏകദേശം 800 കോടി രൂപ) കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

ചെലവുചുരുക്കലിന്റെ ഭാഗമായി വലിയ നഗരങ്ങളിലുള്ള 1.1 കോടി ചതുരശ്രയടി ഓഫീസുകളും ഒഴിവാക്കും. പകരം ചെറുനഗരങ്ങളിൽ പ്രവർത്തനം കേന്ദ്രീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി സി.ഇ.ഒ. എസ്.രവികുമാർ അറിയിച്ചു. ഈ ഓഫീസുകളിലുള്ള ജീവനക്കാരെ പുനർവിന്യസിച്ച് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്നുണ്ട്.

അമേരിക്കയാണ് ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതലും ഇന്ത്യയിലാണ്. കോയമ്പത്തൂർ, കൊച്ചി, മംഗളൂരു പോലുള്ള ചെറുനഗരങ്ങളിലടക്കം കൊഗ്നിസന്റിന് ഓഫീസുകളുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം