പ്രധാനമന്ത്രിയുടെ റോഡ്‌ഷോ; ടെറസിൽ നിൽക്കരുതെന്ന് പോലീസ്

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരുവില്‍ നടക്കുന്ന റോഡ്ഷോ ടെറസിലും ബാല്‍ക്കണിയിലും നിന്ന് കാണരുതെന്ന് നിർദേശിച്ച് പോലീസ്. ബെംഗളൂരു പുട്ടനഹള്ളി പോലീസ് ആണ് ഇത്തരത്തിൽ നിർദേശം പുറപെടുവിച്ചത്.

കെട്ടിടങ്ങളുടെ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ അടയ്ക്കാനും റോഡ്‌ഷോ കാണാന്‍ താല്‍പര്യമുള്ളവർ നിയുക്ത വ്യൂവിംഗ് ഏരിയകളിലേക്ക് പോകാനും നിര്‍ദേശങ്ങളുണ്ട്.

റോഡ് ഷോ സമയത്ത് താമസക്കാര്‍ ടെറസുകളിലോ ബാല്‍ക്കണിയിലോ ഒത്തുകൂടുന്നതും നിരോധിച്ചിട്ടുണ്ട്. റോഡ്ഷോ നടക്കുന്ന കെട്ടിടത്തിന്റെ എല്ലാ എന്‍ട്രി, എക്സിറ്റ് പോയിന്റുകളും അടച്ചിടുമെന്നും നിയുക്ത ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഇവിടങ്ങളില്‍ പ്രവേശനം അനുവദിക്കൂവെന്നും നിർദേശത്തിൽ വ്യക്തമാക്കി.

പരിപാടിക്കിടെ നല്‍കുന്ന തുടര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് താമസക്കാരുടെ സഹകരണം പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മെയ് 6, മെയ് 7 എന്നീ രണ്ട് ദിവസങ്ങളിലായാണ് പ്രധാനമന്ത്രി മോദിയുടെ ബെംഗളൂരുവിലെ റോഡ് ഷോ നടക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം