കോൺഗ്രസിനെ വിരട്ടി ഇല്ലാതാക്കാൻ കഴിയും എന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന് രമ്യാ ഹരിദാസ് എം.പി

ബെംഗളൂരു: സ്വാതന്ത്ര്യസമര ചരിത്രവും പാരമ്പര്യവും മനസ്സിലാക്കിയ തലമുറയും, അവരുടെ പിന്തുടർച്ചകരുമായ നേതാക്കളും പ്രവർത്തകരും ഉള്ള ഒരു മഹപ്രസ്ഥാനമാണ് കോൺഗ്രസ് എന്നും, അതുകൊണ്ട് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി കോൺഗ്രസിനെ വിരട്ടി ഇല്ലാതാക്കാൻ കഴിയും എന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും രമ്യാ ഹരിദാസ് എം.പി പറഞ്ഞു. കർണാടക മലയാളി കോൺഗ്രസ് രാജരാജേശ്വരി മണ്ഡലം കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ്യ. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബെംഗളൂരു രാജരാജേശ്വരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി എച്ച് കുസുമയുടെ വിജയത്തിനായി ഇറങ്ങാന്‍ മുഴുവൻ മലയാളികളും സന്മനസ്സ് കാണിക്കണമെന്നും രമ്യാ ഹരിദാസ് പറഞ്ഞു.

കെ.എം.സി. നോർത്ത് ജില്ലാ പ്രസിഡന്റ് ഡാനി ജോൺ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം പാളയം പ്രദീപ്, കെ.എം.സി. പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, നന്ദകുമാർ കൂടത്തിൽ, ജേക്കബ് മാത്യു, തോമസ് ചെറുവത്തൂർ, രാജീവൻ കളരിക്കൽ, സോമരാജ്, നിജോമോൻ, കെ.ആർ. ജിബി നായർ, ജോയ്, സെബാസ്റ്റ്യൻ, ലാജു, സുധീന്ദ്രൻ, ആഷ്‌ലി എന്നിവർ സംസാരിച്ചു.

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബിബിഎംപി പരിധിയിലുള്ള 28 മണ്ഡലങ്ങളിലും കുടുംബസംഗമങ്ങളും വീടുകൾ കയറിയുള്ള പ്രചാരണങ്ങളും ദിവസങ്ങളായി നടന്നു വരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം