മണിപ്പൂരിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ തിങ്കളാഴ്ച നാട്ടിലെത്തിക്കും

ന്യൂഡൽഹി: സമുദായിക സംഘർഷം കത്തിപ്പടരുന്ന മണിപ്പൂരിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ തിങ്കളാഴ്ച നാട്ടിലെത്തിക്കും. മണിപ്പൂർ കേന്ദ്രസർവകലാശാലയിലെ ഒൻപത് മലയാളി വിദ്യാർഥികൾക്ക് നോർക്ക വഴി വിമാന ടിക്കറ്റ് ലഭിച്ചു. ബെംഗളൂരു വഴിയായിരിക്കും ഇവർ കേരളത്തിലെത്തുക. തിങ്കളാഴ്ച ഉച്ചക്ക് 2:30 നാണ് വിമാനം.

സംഘർഷം രൂക്ഷമായ ഇംഫാലിൽ നിന്ന് ഏഴ് കിലോമീറ്റർ മാത്രം മാറിയാണ് വിദ്യാർഥികളുടെ താമസം. സർവകലാശാലയ്ക്കുള്ളിൽ വലിയ പ്രശ്‌നങ്ങളില്ലെങ്കിലും പുറത്ത് സാഹചര്യം രൂക്ഷമായതിനാൽ ഇവർക്ക് പുറത്തിറങ്ങനോ നാട്ടിലേക്ക് വരാനുള്ള മാർഗങ്ങൾ തേടാനോ സാധിക്കില്ല. സർവകലാശാലയ്ക്കുള്ളിലും ചെറിയ തോതിൽ ഏറ്റുമുട്ടലുണ്ടായതായാണ് വിദ്യാർഥികൾ അറിയിക്കുന്നത്. സർവകലാശാലയും ഹോസ്റ്റലും നിലവിൽ അടച്ചിട്ടിരിക്കുകയാണ്. നാട്ടിലേക്ക് മടങ്ങാനാവാതെ ക്യാമ്പസിൽ ശേഷിക്കുന്നവർക്കായി സർവകലാശാല അധികൃതർ ഗസ്റ്റ്ഹൗസ് ഏർപ്പാടാക്കിയിട്ടുണ്ട്. ഇവിടെയാണ് നിലവിൽ വിദ്യാർഥികളുള്ളത്.

അതേസമയം, മണിപ്പൂരിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 10,000 പിന്നിട്ടു. സർക്കാർ ഓഫീസുകളിലേക്കും സൈന്യും ഒരുക്കിയിരിക്കുന്ന അഭയാർഥി ക്യാമ്പുകളിലേക്കുമാണ് ആളുകളെത്തുന്നത്. മണിപ്പൂർ മുഖ്യമന്ത്രി ബിരെൻ സിംഗുമായി അമിത് ഷാ ചർച്ച നടത്തിയിരുന്നു. സംഘർഷബാധ്യത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തി അതാത് സമയം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർക്കാരിന് കേന്ദ്രം നിർദേശം നല്‍കിയിട്ടുണ്ട്.

ചുരാചന്ദ്പൂർ ജില്ലയിലെ ടോർബംഗ് ഏരിയയിൽ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (ATSUM) ആഹ്വാനം ചെയ്ത ആദിവാസി ഐക്യദാർഢ്യ മാർച്ചിലാണ് ബുധനാഴ്ച അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഗോത്ര വര്‍ഗക്കാരല്ലാത്ത മെയ്തി സമുദായത്തെ പട്ടിക വർഗ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം. ആയിരക്കണക്കിന് പ്രക്ഷോഭകർ റാലിയിൽ പങ്കെടുത്തു, ഗോത്രവർഗക്കാരും ആദിവാസികളല്ലാത്തവരും തമ്മിൽ സംഘർഷമുണ്ടായി. അതേസമയം നിലവില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നതായും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സൈന്യവും സര്‍ക്കാരും അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം