വന്ദേഭാരത് ടിക്കറ്റ് ബുക്കിങ് തിരക്കിൽ രാജ്യത്ത് ഒന്നാമത് തിരുവനന്തപുരം – കാസറഗോഡ് റൂട്ട്

രാജ്യത്തെ ഏറ്റവും തിരക്കേറിയ വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം–കാസറഗോഡ് റൂട്ടിലാണെന്ന് കണക്കുകൾ. റെയിൽവേ മന്ത്രാലയം തന്നെയാണ് ഈ കണക്ക് പുറത്തുവിട്ടത്.

കേരളത്തിലോടുന്ന വന്ദേഭാരതിന്റെ ഒക്യുപൻസി റേറ്റ് 215 ശതമാനമാണ്. അതായത്, ട്രെയിനിന് ഉൾക്കൊള്ളാൻ സാധിക്കുന്നതിന്റെ ഇരട്ടിയിലധികം പേർ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. കാസറഗോഡ് നിന്നു തിരുവനന്തപുരത്തേക്ക് 203 ശതമാനമാണ് ഒക്യുപൻസി റേറ്റ്. 150നു മുകളില്‍ ഒക്യുപൻസി റേറ്റോടെ കോയമ്പത്തൂർ – ചെന്നൈ വന്ദേഭാരതും സെക്കന്ദരാബാദ് – തിരുപ്പതി വന്ദേഭാരത് എക്സ്പ്രസും തൊട്ടു പിന്നിലുണ്ട്. കേരളത്തില്‍ ആവശ്യത്തിനു യാത്രക്കാരില്ലെങ്കിൽ കോച്ചുകളുടെ എണ്ണം പതിനാറിൽ നിന്ന് പകുതിയായി കുറയ്ക്കാനുളള തയാറെടുപ്പോടെയാണു സർവീസ് ആരംഭിച്ചതെങ്കിലും അതിന്റെ ആവശ്യമില്ലെന്നാണ് നിലവിലെ സൂചന.

അതേസമയം, രാജ്യത്തെ മറ്റു പല വന്ദേഭാരത് ട്രെയിനുകളുടെയും അവസ്ഥ മോശമാണ്. ബിലാസ്പുർ – നാഗ്പുർ റൂട്ടിൽ 52 ശതമാനവും അജ്മീർ – ഡൽഹി റൂട്ടിൽ 48 ശതമാനവും യാത്രക്കാർ മാത്രമാണുള്ളത്. ഇത് റെയിൽവേക്കു കനത്ത നഷ്ടമുണ്ടാക്കുന്നതിനാൽ കോച്ചുകളുടെ എണ്ണം പതിനാറിൽ നിന്ന് എട്ടായി കുറയ്ക്കാൻ നിർദേശമുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH


ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം